JHL

JHL

യു.ഡി.എഫ്. സ്ഥാനാർഥി എ.കെ.എം. അഷ്റഫ് മഞ്ചേശ്വരം മണ്ഡലത്തിൽ പൊതുപര്യടനം ആരംഭിച്ചു

 


മഞ്ചേശ്വരം : (www.truenewsmalayalam.com)

യു.ഡി.എഫ്. സ്ഥാനാർഥി എ.കെ.എം. അഷ്റഫ് മഞ്ചേശ്വരം മണ്ഡലത്തിൽ പൊതുപര്യടനം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെമുതൽ എൻമകജെ പഞ്ചായത്തിലായിരുന്നു പര്യടനം. പള്ളം, കാട്ടുകുക്കെ, മഞ്ചത്തട്ക്ക, ഉപ്പിനട്ക്ക, കജംപാടി തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തകർ സ്വീകരണം നൽകി. ഉച്ചയ്ക്കുശേഷം സ്വർഗ, വാണിനഗർ കാട്ടുക്കുക്കെ, അട്ക്കസ്ഥല, ആഡ്യനട്ക്ക, പൂവട്ക്ക തുടങ്ങിയ സ്ഥങ്ങളിൽ പര്യടനം നടത്തി. ഷേണിയിലായിരുന്നു സമാപനം. വിവിധ കേന്ദ്രങ്ങളിൽ വിനയകുമാർ സ്വർഗ, എസ്. സോമശേഖര, ടി.എ. മൂസ, മഞ്ചുനാഥ ആൾവ, എം. അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. ചൊവ്വാഴ്ച പൈവളിഗെ പഞ്ചായത്തിലാണ് പര്യടനം.

എൽ.ഡി.എഫ്. സ്ഥാനാർഥി വി.വി. രമേശന്റെ രണ്ടാംഘട്ട പര്യടനം തിങ്കളാഴ്ച മീഞ്ച പഞ്ചായത്തിലയിരുന്നു. രാവിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു. പ്രമുഖ വ്യക്തികളെ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. ഉച്ചക്ക് രണ്ടുമണിക്കുശേഷം പൊതുപര്യടനം ബട്ടിപ്പദവുനിന്ന് ആരംഭിച്ചു. മീയപ്പദവ്, ചിഗുരുപാത, ചിനാല, ശാന്തിനഗർ, കുളൂർ, ബള്ളം കുടൽ, ബെജ്ജ, കടമ്പാർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. എൽ.ഡി.എഫ്. നേതാക്കളായ ബി.വി. രാജൻ, ഒ.കെ. കൃഷ്ണൻ, താജുദ്ദീൻ മൊഗ്രാൽ, അഹമ്മദ് അലി കുമ്പള, ജയറാം ബെള്ളംകുടൽ, എം.എച്ച്. ഹുസൈൻ, മുസ്തഫ കടമ്പാർ, ഡി. കമലക്ഷ തുടങ്ങിയവർ സംസാരിച്ചു. ചൊവ്വാഴ്ച വൊർക്കാടി പഞ്ചായത്തിലാണ് പര്യടനം.

എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രവർത്തകർ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ബൂത്തുതലം കേന്ദ്രീകരിച്ച് പ്രവർത്തകർ വീടുകൾ സന്ദർശിച്ച് നോട്ടീസുകളും ലഘുലേഖകളും വിതരണം നടത്തി. മഹാസമ്പർക്ക പരിപാടിയുടെ ഭാഗമായി പ്രമുഖ വ്യക്തികളെ നേരിൽക്കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. മണ്ഡലം പ്രസിഡന്റ് വിജയ് റൈ, സതീഷ് ചന്ദ്ര ഭണ്ഡാരി, ബി.എം. ആദർശ്, നവീൻ രാജ് തുടങ്ങിയവർ നേതൃത്വം നൽകി. എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രൻ ചൊവ്വാഴ്ച പൈവളിഗെ പഞ്ചായത്തിൽ വിവിധ പരിപാടികളിൽ സംബന്ധിക്കും.


No comments