JHL

JHL

സ്വീപ്പ് ബോധവത്കരണ വീഡിയോ പ്രകാശനം ചെയ്‌തു.


കാസർകോട് : (www.truenewsmalyalam.com)

വോട്ടവകാശം കൃത്യമായി വിനിയോഗിക്കൂ, അവ പാഴാക്കരുത് എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ സ്വീപ്പ് തയ്യാറാക്കിയ ബോധവത്കരണ വീഡിയോ കളക്ടർ ഡോ. ഡി.സജിത് ബാബുവും കന്നിവോട്ടറായ കേന്ദ്ര സർവകലാശാല വിദ്യാർഥിനി പാർവതിയും ചേർന്ന് പ്രകാശനം ചെയ്‌തു.

ഒന്നരമിനിട്ട് ദൈർഘ്യമുള്ള അഞ്ച് വീഡിയോകളാണ് സ്വീപ്പിന്റെ ഭാഗമായി തയ്യാറാക്കിയത്. ആദ്യ വീഡിയോചിത്രം ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ചാണ് തയ്യാറാക്കിയത്. ഇതിന്റെ കന്നഡ പതിപ്പും ഒരുക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി കളക്ടർ ഡോ. ഡി.സജിത് ബാബു, സ്വീപ്പ് നോഡൽ ഓഫീസർ കവിതാറാണി രഞ്ജിത്ത്, ജില്ലാ സാമൂഹികനീതി ഓഫീസർ സി.കെ.ഷീബ മുംതാസ് എന്നിവർ നൽകുന്ന സന്ദേശങ്ങളാണ് മറ്റു മൂന്ന് വീഡിയോ ചിത്രങ്ങൾ. ഇവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും.

സ്വീപ്പ് നോഡൽ ഓഫീസർ കവിതറാണി രഞ്ജിത്ത് അധ്യക്ഷയായി.

ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ബിജു, ജില്ലാ സാമൂഹികനീതി ഓഫീസർ സി.കെ.ഷീബ മുംതാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.


No comments