JHL

JHL

1.23 കിലോ സ്വർണവുമായി കാസറഗോഡ് സ്വദേശി മംഗളുരു വിമാനത്താവളത്തിൽ പിടിയിൽ.


 മംഗളൂരു: (www.truenewsmalayalam.com)

1.23  കിലോ സ്വർണവുമായി കാസറഗോഡ് സ്വദേശി മംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി. യുഎയിൽ നിന്നും മംഗലാപുരത്തെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായ ഇസ്‌മായിൽ അഹ്‌മദ് കള്ളാർ എന്നയാളാണ് 57 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി കസ്റ്റംസിന്റെ പിടിയിലായത് . അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.  ചെയിനായും പൌഡർ ആയും മാറ്റി അടിവസ്ത്രത്തിനകത്ത് ഗം കൊണ്ട് ഒട്ടിച്ച് ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.


No comments