JHL

JHL

തത്കാലം ലോക്ക്ഡൗണ്‍ ഇല്ലെന്ന് കര്‍ണാടക; റാലികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലക്ക്


ബെംഗളൂരു(www.truenewsmalayalam.com): 
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് തത്കാലം ലോക്ക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് കർണാടക. എന്നാൽ, അടുത്ത 15 ദിവസത്തേക്ക് റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്താൻ അനുവദിക്കില്ല. ആഘോഷ പരിപാടികളും നിയന്ത്രിക്കും.

കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചു. പ്രോട്ടോക്കോൾ ലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കും. വിവിധ പ്രദേശങ്ങളിലെ അപ്പാർട്ടുകൾ കേന്ദ്രീകരിച്ച് കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ പാർട്ടികളോ ആഘോഷങ്ങളോ ഇന്നു മുതൽ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കർണാടകയിൽ ഇതുവരെ 987,012 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 12,504 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. ഞായറാഴ്ച മാത്രം 3,082 പുതിയ കേസുകൾ ആണ് സംസ്ഥാനത്ത് റിപ്പോർട്ടു ചെയ്തത്.

No comments