JHL

JHL

കാറില്‍ കടത്തുകയായിരുന്ന ഒന്നരക്വിന്റല്‍ കഞ്ചാവും 50 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ


മഞ്ചേശ്വരം: (www.truenewsmalayalam.com)

കാറില്‍ കടത്തുകയായിരുന്ന ഒന്നരക്വിന്റല്‍ കഞ്ചാവും 50 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ ഓടി  രക്ഷപ്പെട്ടു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ മഞ്ചേശ്വരം എസ്.ഐ രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഞ്ചാവും മയക്കുമരുന്നും പിടികൂടിയത്. എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മജീര്‍പള്ളം കോളിയൂരില്‍ വെച്ച് കാറിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നതോടെ കോളിയൂര്‍ പൊള്ളക്കജയില്‍ കാര്‍ ഉപക്ഷിച്ച ശേഷം സംഘം ഓടി. ഒരാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടിയെങ്കിലും മറ്റ് മൂന്നുപേര്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കാറില്‍ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവും മയക്കുമരുന്നും കണ്ടെത്തിയത്.


No comments