JHL

JHL

സിപിഎമ്മിന്റെ സംഘ് വിധേയത്വം കിറ്റ് കൊണ്ട് ഒളിപ്പിക്കാനാവില്ല - കെ എ ഷഫീഖ്


തൃക്കരിപ്പൂർ : (www.truenewsmalayalam.com)

കഴിഞ്ഞ അഞ്ചു വർഷക്കാലം പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎം ഭരണകൂടം വെച്ചു പുലർത്തിയ സംഘ് ദാസ്യം നാനൂറു രൂപയുടെ കിറ്റ് കൊണ്ട് മറച്ചുവെക്കാൻ ആവില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഷഫീഖ് പറഞ്ഞു. മുഖ്യമന്ത്രി നേരിട്ടു നിയന്ത്രിച്ച ആഭ്യന്തര വകുപ്പ് ആർ എസ് എസ് നോടും അവർ നടത്തിയ അക്രമങ്ങളോടും വർഗീയ വിദ്വേഷം വളർത്തുന്ന പ്രചാരണങ്ങളോടും കാണിച്ച മൃദു  സമീപനവും ഹിന്ദുത്വ ഫാസിസ്റ്റു ശക്തികളുമായി നടത്തിയ രഹസ്യ ചർച്ചകളും കേരളം മനസ്സിലാക്കിയതാണ്. ഒരു ദുരിത കാലത്ത് സർക്കാർ സ്വഭാവികമായും നടത്തേണ്ട സമാശ്വാസ പ്രവർത്തനങ്ങളുടെ പ്രചാരണങ്ങൾ കൊണ്ട് ഇടതു സർക്കാരിന്റെ ആർ എസ് എസ് ദാസ്യം മറച്ചുവെക്കാൻ ആവില്ല. ഭൂമി ലഭിക്കേണ്ടവർക്ക് ഭൂമി നൽകാതെ ഫ്ലാറ്റ് എന്ന കണ്ണിൽപ്പൊടിയിടൽ നയം പ്രചരിപ്പിച്ചും സാമൂഹ്യ സംവരണം എന്ന നീതി അട്ടിമറിച്ചു സാമ്പത്തിക സംവരണത്തിന് വഴിയൊരുക്കുകയും ചെയ്ത ഇടതു സർക്കാർ പിൻവാതിൽ നിയമനങ്ങളിലൂടെ ആയിരക്കണക്കിന്‌ യുവതീ യുവാക്കൾക്ക് ലഭിക്കേണ്ട തൊഴിൽ അവസരങ്ങൾ ആണ് നഷ്ടപ്പെടുത്തിയത്.അദ്ദേഹം കൂട്ടിച്ചേർത്തു.

തൃക്കരിപ്പൂർ നിയോജക മണ്ഡലം വെൽഫെയർ പാർട്ടി സ്ഥാനാർഥി ടി.മഹേഷ് മാസ്റ്ററുടെ തെരഞ്ഞെടുപ്പു പ്രചാരണാർത്ഥം  തൃക്കരിപ്പൂർ മിനി സ്റ്റേഡിയം പരിസരത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെൽഫയർ പാർട്ടി കാസർകോഡ് ജില്ല ജനറൽ സെക്രട്ടറി

മജീദ് നരിക്കോടൻ അദ്ധ്യക്ഷത വഹിച്ചു

ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി സുരക്ഷയും മദ്യവർജ്ജനവും വാഗ്ദാനം ചെയ്തു സ്ത്രീകളുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ പിണറായി സർക്കാറിന്റെ കാലത്താണ് സ്ത്രീകളും പെൺകുട്ടികളും ഏറ്റവും അധികം പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നത് എന്ന് 

സി.എച്ച് ബാലകൃ ഷ്ണൻ ചൂണ്ടിക്കാട്ടി.

ജില്ലാ സെക്രട്ടറി സാഹിദാ ഇലാസ്,  എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം ഉദുമ മണ്ഡലം പ്രസിഡണ്ട് പി.കെ അബ്ദുല്ല , കുമ്പള മണ്ഡലം പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് കുമ്പള , വിമൻസ് ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ സമിതിയംഗം ശാന്ത ആയിറ്റി

 ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്‌ സി.എ യൂസുഫ്, സ്ഥാനാർഥി ടി.മഹേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ്‌ 

ടി.കെ അഷ്റഫ്  സ്വാഗതവും മണ്ഡലം ഇലക്ഷൻ കൺവീനർ ടി .സുമേഷ് നന്ദിയും പറഞ്ഞു


No comments