JHL

JHL

മൊഗ്രാൽ കടവത്ത് *സിറ്റിസൻ ഫെസ്റ്റ്'-2021 ക്രിക്കറ്റ് കിരീടം നാടകീയ ജയത്തോടെ സിറ്റിസൻ ബ്ലാസ്റ്റേഴ്സിന്.

 


മൊഗ്രാൽ : (www.truenewsmalayalam.com)

ക്ലബ് വാർഷികത്തോടനുബന്ധിച്ച് മൊഗ്രാൽ  കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച  സിറ്റിസൻ ഫെസ്റ്റ്-2021 ക്രിക്കറ്റ് പ്രീമിയർ ലീഗ് കിരീടം നാടകീയ ജയത്തോടെ  സിറ്റിസൻ ബ്ലാസ്റ്റേഴ്സ് കരസ്ഥമാക്കി.അത്യ ന്തം ആവേശം നിറഞ്ഞ ഫൈനൽ  മത്സരത്തിൽ സിറ്റിസൻ സ്ട്രൈക്കേഴ്സിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സിറ്റിസൻ ബ്ലാസ്റ്റേഴ്സ് കിരീടം ചൂടിയത്.അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തിൽ ജൂനിയർ താരം ഷബീബ് ടി.കെ യുടെ മിന്നും പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്.

ഫൈനൽ മത്സരം വീക്ഷിക്കാൻ നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. വിജയികൾക്ക് മൊഗ്രാൽ സ്പോർട്സ് ക്ലബ് മുൻ പ്രസിഡന്റും വ്യവസായ പ്രമുഖനുമായ ഹമീദ് സ്പിക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. പ്രീമിയർ ലീഗിലെ മാൻ ഓഫ് ദി സീരീസായി ടി.എം സത്താറും ഫൈനൽ മാൻ ഓഫ് ദി മാച്ച് ആയി ഷബീബ്.ടി.കെ യും, മികച്ച ബൗളറായി ഹബീബും, ടോപ് സ്‌കോറർ ആയി ഷഹ്‌ദാദ് ചെയ്യുവും, മികച്ച ഫീൽഡറായി നൗഷാദ് ഡാകുവും തെരഞ്ഞെടുക്കപ്പെട്ടു.ടി.കെ അൻവർ ചടങ്ങ് നിയന്ത്രിച്ചു. ടി.എം ഷുഹൈബ്, എം.ജി.എ റഹ്മാൻ, ഖലീൽ കടവത്ത്, ഷഹീർ.യു.എം, ഫൈസ് ടി.എം, മുഹമ്മദ്‌ ദുബൈ, അമീൻ യു.എം, കുഞ്ഞഹമ്മദ്.ടി.എം, നൂഹ്.കെ.കെ, മുസ്തഫ ഉന്നി, ഷമീർ ടി.കെ, ഇർഫാൻ യു.എം,ഖാലിദ് ഇക്ക  തുടങ്ങിയവർ സംബന്ധിച്ചു. ടി.കെ ജാഫർ മത്സരത്തിന്റെ തത്സമയ വിവരണം നടത്തി. സിറ്റിസൻ ഫെസ്റ്റിന്റെ സൂത്രധാരനും മുഖ്യ സംഘാടകനുമായ ഹബി ഷാർജയ്ക്ക് ചടങ്ങിൽ വെച്ച്  പ്രത്യേക ഉപഹാരം സമ്മാനിച്ചു.

ഫൈനൽ മത്സരം ശിഖാഫത്ത് ചുവ  നിയന്ത്രിച്ചു. മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിലേക്ക് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത പുരാതന ക്ലബ്ബുകളിൽ ഒന്നാണ് മൊഗ്രാൽ കടവത്ത് സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ്.

No comments