JHL

JHL

വർഗീയതയെ തോൽപ്പിക്കുക - മുനവ്വറലി തങ്ങൾ


കുമ്പള: (www.truenewsmalayalam.com)

മതസൗഹാർദത്തിൻ്റെ വിളനിലമായ മഞ്ചേശ്വരത്ത് ഫാസിസ്റ്റ് ശക്തികളുടെ വർഗീയ  വിഭജന രാഷ്ട്രീയത്തെ ചെറുത്ത് തോൽപ്പിക്കാൻ  ജനാധിപത്യ മതേതര വിശ്വാസികൾ മുന്നോട്ട് വരണമെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭ്യർഥിച്ചു.

വർഗീയത ആളിക്കത്തിച്ച് നാടിൻ്റെ ഐക്യം തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. മഞ്ചേശ്വരം യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കുമ്പള പഞ്ചായത്തുതല സ്ഥാനാർഥി പര്യടനം കളത്തൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ മഞ്ചുനാഥ ആൾവ അധ്യക്ഷത വഹിച്ചു. കൺവീനർ എം. അബ്ബാസ്, വി. പി. അബ്ദുൽ കാദർ, ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി, അഷ്റഫ് കർള, എ.കെ. ആരിഫ്, അബ്ബാസ് ഓണന്ത, ഹർഷാദ് വോർക്കാടി, അഷ്റഫ് എടനീർ, ടി.ഡി. കബീർ, അഡ്വ. സക്കീർ അഹമദ്, എം. എ. ഖാലിദ്, സയ്യിദ് ഹാദി തങ്ങൾ, കെ. സാമിക്കുട്ടി, യൂസുഫ് ഉളുവാർ, അബ്ദുല്ല കണ്ടത്തിൽ, അഷ്റഫ് കൊടിയമ്മ, അസീസ് കളത്തൂർ, സെഡ്. എ മൊഗ്രാൽ, ടി. എം ഷുഹൈബ്, കെ. വി. യൂസുഫ്, ചന്ദ്രൻ കജൂർ, സിദ്ധീഖ് ദണ്ഡഗോളി, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി  ബാലകൃഷ്ണ ഷെട്ടി കിദൂർ, പോൾ ഡിസൂസ, പ്രവീൻ ഡിസൂസ, ഗോപലകൃഷ്ണ ഷെട്ടി കുറ്റിക്കാർ, നാസർ മൊഗ്രാൽ, കെ. എം. അബ്ബാസ്, സത്താർ ആരിക്കാടി, ഇബ്രാഹീം ബത്തേരി, യൂസുഫ് മൊഗർ, വസന്ത ആരിക്കാടി സംസാരിച്ചു.

No comments