JHL

JHL

കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനം (പ്രൈവറ്റ്) മാർച്ച് 25 വരെ നീട്ടി


(www.truenewsmalyalam.com)

കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനം (പ്രൈവറ്റ്) മാർച്ച് 25 വരെ നീട്ടി. ഇനിയും ഡിഗ്രി പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക്  ബി എ, ബി.കോം കോഴ്സുകൾക്ക് ചേരാവുന്നതാണ്. ഒന്നാം വർഷ പരീക്ഷകൾ ഈ വർഷം സെപ്റ്റംബർ അവസാനത്തോടെ മാത്രമേ നടക്കുകയുള്ളൂ. ഫലത്തിൽ രണ്ടു വര്ഷം കൊണ്ട് ഡിഗ്രി പൂർത്തിയാക്കാൻ കഴിയും.

കുമ്പള മഹാത്മാ കോളേജിൽ ബി എ ഇംഗ്ലീഷ്, ബി.കോം കോഴ്സുകൾക്ക് ചേർന്ന് പഠിക്കാൻ അവസരമുണ്ട്. റെഗുലർ ക്ലാസ്സുകളിൽ ഇപ്പോൾ പ്രവേശനം നേടുന്നവർക്ക് മുഴുവൻ വിഷയങ്ങൾക്കും  ആദ്യ പാഠം മുതൽ ക്ലാസുകൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും 9895963343    9895150237 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടുക. പ്രവർത്തി ദിവസങ്ങളിൽ കോളേജ് ഓഫീസുമായും ബന്ധപ്പെടാവുന്നതാണ്.


No comments