JHL

JHL

ഹൈകോടതി കൈവിട്ടു; ബി.ജെ.പിക്ക്​ തലശ്ശേരിയിലും ഗുരുവായൂരിലും സ്​ഥാനാർഥികളില്ല

 


കൊച്ചി:  (www.truenewsmalayalam.com)

തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനെതിരായ ഹരജിയിൽ ഇടപെടാനാവില്ലെന്ന്​ ഹൈകോടതി. ഇതോടെ ഇരുമണ്ഡലങ്ങളിലും ബി.ജെ.പിക്ക്​ സ്​ഥാനാർഥികളില്ല.

തെരഞ്ഞെടുപ്പ്​ പ്രക്രിയ തുടങ്ങളിയാൽ തെരഞ്ഞെടുപ്പ്​ കമ്മീഷന്‍റെ തീരുമാനമാണ്​ അന്തിമ​മെന്ന്​ ​കോടതി വ്യക്​തമാക്കി. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന്​ ശേഷം മാത്രമേ കോടതിയെ സമീപിക്കാനാകൂ.

നാമനിർദേശ പത്രികയിലെ അപാകത ചൂണ്ടിക്കാട്ടിയാണ്​ ഗുരുവായൂരിലെ സ്ഥാനാർഥിയായ മഹിള മോർച്ച സംസ്ഥാന പ്രസിഡന്‍റ്​ നിവേദിത സുബ്രഹ്മണ്യന്‍റെയും തലശേരിയിലെ സ്ഥാനാർഥിയായ ബി​.ജെ.പി കണ്ണൂർ ജില്ല പ്രസിഡന്‍റ്​ എൻ. ഹരിദാസിന്‍റെയും പത്രിക തള്ളിയത്​. ഇതിനെതിരെ കഴിഞ്ഞ ദിവസമാണ്​ ഇരുവരും ഹൈകോടതിയെ സമീപിച്ചത്​.

ചിഹ്നം അനുവദിക്കാൻ സംസ്ഥാന പ്രസിഡന്‍റിനെ ചുമതലപ്പെടുത്തുന്ന ദേശീയ പ്രസിഡൻറ് ഒപ്പിട്ട ഫോം എ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക വരണാധികാരി കരുതിക്കൂട്ടി തള്ളുകയായിരുന്നെന്നാണ് എൻ. ഹരിദാസിന്‍റെ ആരോപണം.


No comments