സ്കൂട്ടർ തടഞ്ഞ് 16.20 ലക്ഷം രൂപ കൊള്ളയടിച്ചെന്ന കേസ് കള്ളക്കഥ ; പിന്നിൽ ഹവാല സംഘം .ഉള്ളാൾ സ്വദേശി ഉൾപ്പടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു : (www,truenewsmalayalam.com)
സ്കൂട്ടർ തടഞ്ഞ് യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന 16.20 ലക്ഷം രൂപ കൊള്ളയടിച്ചെന്ന കേസിൽ വഴിത്തിരിവ്. വിവാഹത്തിന് വസ്ത്രവും സ്വർണവും വാങ്ങാൻ വാങ്ങാൻ പോവുകയായിരുന്നെന്ന് പറഞ്ഞ സ്‌കൂട്ടർ യാത്രക്കാരൻ പ്രതിയായി മാറിയ കേസിൽ രണ്ട് വാടക മോഷ്ടാക്കളടക്കം അഞ്ചുപേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഹവാല പണമിടപാട് സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായവരെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ. ശശികുമാർ അറിയിച്ചു. ഉള്ളാളിലെ മുഹമ്മദ് റിഫാത്, എ.പി.എം.സി. ജീവനക്കാരൻ ഫൈസൽനഗറിലെ അഷ്ഫാഖ്, ബി.സി. റോഡിലെ വ്യാപാരി ജാഫർ സാദിഖ്, ദുബായിൽ ജോലി ചെയ്യുന്ന മംഗളൂരുവിലെ മുഹമ്മദ് ഇസ്മയിൽ, പടുബിദ്രിയിലെ പടുബിദ്രിയിലെ ഡ്രൈവർ മയ്യാഡി എന്നിവരാണ് അറസ്റ്റിലായത്. തട്ടിയെടുത്തതിൽ 95,000 രൂപയും സഞ്ചരിക്കാൻ ഉപയോഗിച്ച ബൈക്ക്, കാർ എന്നിവയും ഇവരിൽനിന്ന് ഇവരിൽനിന്ന് പിടിച്ചെടുത്തു. ഹവാല ഇടപാടിന്റെ ഭാഗമായി കൈമാറാൻ ഏൽപ്പിച്ച പണമാണ് നാടകീയരംഗങ്ങൾ സൃഷ്ടിച്ച് സംഘം തട്ടിയെടുത്തത്. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ഒളിവിലാണ്. ഇയാളുടെ നിർദേശപ്രകാരം സംഘാംഗമായ ഇസ്മയിലാണ് കവർച്ചാനാടകം ആസൂത്രണം ചെയ്തത്. ആസൂത്രണം ചെയ്തത് പ്രകാരം മറ്റൊരാൾക്ക് മറ്റൊരാൾക്ക് കൈമാറാനുള്ള ഹവാലപ്പണം സംഘത്തലവൻ ഏജന്റായ സൂറൽപാടിയിലെ അബ്ദുൾ സലാമിനെ ഏൽപ്പിച്ചു. ഫെബ്രുവരി 22-ന് പണവുമായി പോവുകയായിരുന്ന അബ്ദുൾ സലാമിനെ പാണ്ടേശ്വരത്തെ ഓൾഡ് കെന്റ് റോഡിൽ സ്‌കൂട്ടറിലെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തി കൊള്ളയടിക്കുകയായിരുന്നു. സംഭവത്തിൽ മാർച്ച് നാലിനാണ് അബ്ദുൾ സലാം പരാതി നൽകിയത്. ബന്ധുവിന്റെ വിവാഹത്തിന് വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാനുള്ള പണമാണ് നഷ്ടപ്പെട്ടത് എന്നാണ് പാണ്ഡേശ്വരം പോലീസിൽ നൽകിയ പരാതിയിൽപറഞ്ഞിരുന്നത്.
16.20 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടും പരാതി നൽകാൻ 11 ദിവസം കാത്തിരുന്നതിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. അന്വേഷണവുമായി മുന്നോട്ട് പോയ പോലീസ് അബ്ദുൾ സലാമിന്റെ ബന്ധുക്കളുടെ ആരുടെയും വിവാഹം ഇല്ലെന്ന് മനസ്സിലാക്കി. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഇയാളടങ്ങുന്ന ഹവാല സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതും സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തതും. അബ്ദുൾ സലാമും കുടുംബവും ഒളിവിൽപോയിരിക്കുകയാണ്.
Post a Comment