JHL

JHL

ബംബ്രാണയിൽ വീട് കുത്തിത്തുറന്ന് കവർച്ച; ആറര പവൻ സ്വർണാഭരണവും 3000 രൂപയും കവർച്ച ചെയ്‌തു.


കുമ്പള:  (www.truenewsmalayalam.com)

 ബംബ്രാണയിൽ വീട് കുത്തിത്തുറന്ന് ആറര പവൻ സ്വർണാഭരണവും 3000 രൂപയും കവർച്ച ചെയ്‌തു. ബംബ്രാണ ലക്ഷം വീട് കോളനിയിലെ കൃഷ്ണ (43) എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്.  കൃഷ്ണന്റെ കുടുംബം വീട് പൂട്ടി ബന്ധുവീട്ടിൽ പോയതായിരുന്നു.  27ന്ന് രാവിലെ 10 മണിയോടെയാണ് അവർ വീട് പൂട്ടിട്ട് പോയത്. 28ന്ന് ഉച്ചയോടെ തിരിച്ചെത്തിയാപ്പോൾ  സംഭവം അറിഞ്ഞത്. വീടിന്റെ പിറക് വശത്തെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ  അലമാരയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്ന ആറര പവൻ സ്വർണവും 3000 രൂപയും കവർച്ച ചെയ്യുകയായിരുന്നു. രണ്ടര പവൻ തൂക്കം വരുന്ന നെക്‌ലേസ്, ഒരു പാൻ തൂക്കം വരുന്ന മാല, ഒരു പവൻ തൂക്കം വരുന്ന വള , ഒന്നേകാൽ പവന്റെ 7 മോതിരം, അരപ്പവന്റെ കമ്മൽ എന്നിവയും 3000 രൂപയുമാണ് മോഷ്ടിച്ചത്. കൃഷ്‌ണന്റെ  പരാതിയിൽ കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

No comments