JHL

JHL

വീട്ടിൽ കയറി അക്രമം, അമ്മായിയമ്മയുടെ പരാതിയിൽ മരുമകനെതിരെ കുമ്പള പോലീസ് കേസെടുത്തു

 


കുമ്പള: (www.truenewsmalayalam.com)

വീട്ടിൽ കയറി അക്രമം നടത്തിയതിന്  അമ്മായിയമ്മയുടെ പരാതിയിൽ മരുമകനെതിരെ കുമ്പള പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം  രാത്രി കൊടിയമ്മ മൈങ്കൂടലിലാണ് സംഭവം.  

സഫിയ (45) യുടെ  വീട്ടിൽ ഇവരുടെ മകളുടെ ഭർത്താവ് കണ്ണൂർ എടക്കാട് നസീർ രാത്രി 2.30ന്ന് വീട്ടിലെത്തുകയും അസഭ്യം പറയുകയും മകളെ മർദിക്കുകയും ജനൽ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തതായാണ് പരാതി.  നസീറിനെതിരെ കുമ്പള പോലീസ് കേസെടുത്തു.


No comments