JHL

JHL

കടം വാങ്ങിയ തുക തിരിച്ചു നല്‍കാമെന്ന്‌ പറഞ്ഞ്‌ വിളിച്ചുവരുത്തി അക്രമിച്ചു


കുമ്പള: (www.truenewsmalayalam.com 31.03.2021)

കടം വാങ്ങിയ തുക തിരിച്ചു നല്‍കാമെന്ന്‌ പറഞ്ഞ്‌ വിളിച്ചുവരുത്തി മര്‍ദ്ദിച്ചവശനാക്കിയെന്ന്‌ പരാതി.

മര്‍ദ്ദനമേറ്റ പരിക്കുകളോടെ ബന്തിയോട്‌ അട്‌ക്കയിലെ അബ്‌ദുള്‍ അസീസി (40)നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അട്‌ക്കയിലെ ശംസു, അസീസ്‌, യാക്കൂബ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ മര്‍ദ്ദിച്ചതെന്ന്‌ പറയുന്നു. ശംസു അബ്‌ദുള്‍ അസീസില്‍ നിന്ന്‌ 40,000 രൂപ വായ്‌പ വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നല്‍കാമെന്ന്‌ പറഞ്ഞ്‌ മഞ്ചേശ്വരത്തേക്ക്‌ വിളിച്ചു വരുത്തുകയും അവിടെ നിന്ന്‌ മച്ചമ്പാടിയിലെത്തിച്ച്‌ മര്‍ദ്ദിച്ചവശനാക്കിയെന്നുമാണ്‌ പരാതി.

No comments