എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി വി.വി രമേശന്ന് രക്തസാക്ഷികളുടെ മണ്ണിൽ ഉജ്ജ്വല സ്വീകരണം
(www.truenewsmalayalam.com 01.04.2021) എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി വി.വി രമേശൻ മൂന്നാം ഘട്ട പര്യടനം ഇന്ന് പൈവലികെ പഞ്ചായത്തിലയിരുന്നു. രാവിലെ ചേവാർ,പേർമുദ്ദേ, കുന്റെഗെരട്ക്ക,കയ്യാർ,പൈവലികെ,കുറുടപടവ്,ഗാളിയട്ക്ക എന്നിവിടങ്ങളിൽ വീടുകളും വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. ഉച്ചയ്ക്ക് രണ്ടിന് ശേഷം പൊതുപര്യാടനം ആരംഭിച്ചു. പെരുവൊടി,ദളികുക്കു, ചേരാൽ,ബായാർ സൊസൈറ്റി, സിരന്തട്ക്ക,പൈവലികെ നഗർ,ആട്ടെഗോളി,ജോടുകൾ, കുന്റെഗേരട്ക്ക,ചെവാർ എന്നിവിടങ്ങളിൽ പര്യടനം നടത്തി. എൽഡിഎഫ് നേതാക്കളായ ബി.വി രാജൻ,വി.പി.പി മുസ്തഫ, ശങ്കർ റൈ മാസ്റ്റർ, അബ്ദുൽ റസാഖ് ചിപ്പാർ, അജിത് എം സി,ഹുസൈൻ മാസ്റ്റർ,ശ്യാം ഭട്ട്,മുസ്തഫ എം ടി,ഹാരിസ് പൈവലികെ,സന്തോഷ് കുശാൽ നഗർ,വിനയ് കുമാർ എന്നിവർ സംസാരിച്ചു. നാളെ എന്മകജെ പഞ്ചായത്തിലെ ബൺപത്തടുക്ക,ഉക്കിനടുക്ക,മണിയംപ്പാറ,പാട്ല ദല,പർത്താജെ,നൽക്ക,കാട്ടുക്കുക്കെ, കോടിങ്കെരി,അനമത്തടുക്ക എന്നിവിടങ്ങളിൽ പര്യടനം നടത്തും.

Post a Comment