JHL

JHL

ലോറിയിൽനിന്ന്‌ സാധനങ്ങൾ തെറിച്ചുവീണു വൈദ്യുതി തൂൺ തകർന്നു




കാഞ്ഞങ്ങാട് :  (www.truenewsmalayalam.com)

ലോറിയിൽനിന്ന്‌ സാധനങ്ങൾ തെറിച്ചു വീണ് വൈദ്യുതത്തൂൺ തകർന്നു. കാഞ്ഞങ്ങാട് സൗത്ത് ദേശീയപാത കവലയിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. മംഗളൂരുവിൽ നിന്ന്‌ പാലക്കട്ടേക്ക് ഷീറ്റ് മേൽക്കൂരയുണ്ടാക്കുന്ന കോയിലുമായി പോവുകയായിരുന്ന ലോറിയിൽനിന്നാണ് കൂറ്റൻ സാധനങ്ങൾ റോഡിലേക്ക് വീണത്.

24 ടണ്ണും 10 ടണ്ണും ഭാരമുള്ള രണ്ട് കോയിലുകളാണ് റോഡിലേക്ക് വീണത്. ഉരുണ്ടുനീങ്ങിയ രണ്ട് ഭാര കോയിലുകളും സമീപത്തെ എച്ച്.ടി. വൈദ്യുതത്തൂണിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ തൂണുകൾ ഒടിഞ്ഞുതൂങ്ങി. കെ.എസ്.ടി.പി. പാതയിൽനിന്ന്‌ ദേശീയപാതയിലേക്ക്‌ പ്രവേശിക്കുന്ന സ്ഥലത്തെ റോഡ് നിർമാണത്തിലെ അപാകമാണ് അപകടകാരണമെന്ന് വിലയിരുത്തുന്നു.

മുൻപും ഇവിടെ ഇതേ രീതിയിലുള്ള അപകടം സംഭവിച്ചതായി ഡ്രൈവർമാരും പരിസരവാസികളും പറയുന്നു. അപകടം വാഹനത്തിരക്ക് കുറഞ്ഞ സമയത്തായതതിനാൽ വലിയ ദുരന്തം ഒഴിവായി. ക്രെയിൻ കൊണ്ടുവന്ന് സാധനങ്ങൾ വീണ്ടും ലോറിയിലേക്ക് മാറ്റി. കെ.എസ്.ഇ.ബി. ജീവനക്കാർ പുതിയ തൂൺ സ്ഥാപിച്ച് വൈദ്യുതി തടസ്സം ഒഴിവാക്കി.


No comments