JHL

JHL

പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 30 ന് മൊഗ്രാലിൽ; പരിപാടി ചരിത്രമാക്കാൻ സ്വാഗത സംഘം


മൊഗ്രാൽ: (www.truenewsmalayalam.com)

മഞ്ചേശ്വരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വിവി രമേശന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 30 ചൊവ്വാഴ്ച മൊഗ്രാലിൽ പ്രസംഗിക്കും. രാവിലെ 10 മണിക്ക് മൊഗ്രാൽ സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടി. കാസർകോട് ജില്ലയിലെ ആദ്യ പരിപാടിയാണ് മൊഗ്രാലിലേത്. 

ഫുട്ബോളിന്റെയും ഇശലിന്റെയും നാടായ മൊഗ്രാലിൽ പിണറായി വിജയൻ ആദ്യമായെത്തുന്ന പരിപാടി ചരിത്ര വിജയമാക്കാൻ സംഘാടക സമിതിക്ക് രൂപം നൽകി. 

ഭാരവാഹികൾ: സിദ്ദിഖ് അലി മൊഗ്രാൽ (ചെയർമാൻ), സി എ സുബൈർ (കൺവീനർ), റിയാസ് മൊഗ്രാൽ (ട്രഷറർ), അഹ്‌മദ്‌ അലി കുമ്പള, സിദ്ദിഖ് റഹ്‌മാൻ, താജുദ്ദീൻ മൊഗ്രാൽ, എം എ ഹംസ (വൈസ് ചെയർമാന്മാർ), കൊഗ്ഗു പെർവാഡ്, യൂസഫ്, പി സി സലിം, അഷ്‌റഫ് കെ വി, കബീർ മൊഗ്രാൽ (ജോ. കൺവീനർമാർ), ഉമ്പു കൊപ്പളം, ഇബ്രാഹിം കൊപ്പളം, റാഷിദ് മൊഗ്രാൽ (അംഗങ്ങൾ).

രൂപീകരണ യോഗം ഡോ. വിപിപി മുസ്ത്വഫ ഉദ്‌ഘാടനം ചെയ്‌തു. സിദ്ദിഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു.

No comments