JHL

JHL

മഞ്ചേശ്വരത്ത്​ ബി.ജെ.പിക്ക്​ വീണ്ടും തലവേദന; ഇത്തവണ അപരൻ എം. ​സു​രേ​ന്ദ്ര​ൻ


കാ​സ​ർ​കോ​ട്​:  (www.truenewsmalayalam.com)

ബി.​ജെ.​പി​യു​ടെ അ​ഭി​മാ​ന​പോ​രാ​ട്ടം ന​ട​ക്കു​ന്ന മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ അ​പ​ര​സാ​ന്നി​ധ്യം വി​ന​യാ​കു​മോ എ​ന്ന​ഭീ​തി​യി​ൽ നേ​തൃ​ത്വം. വോ​ട്ടു​ചോ​ർ​ച്ച ഒ​ഴി​വാ​ക്കാ​നു​ള്ള ശ്രമത്തിന്റെ  ഭാ​ഗ​മാ​യി ബി.​എ​സ്.​പി സ്ഥാ​നാ​ർ​ഥി​യു​ടെ പ​ത്രി​ക തി​ങ്ക​ളാ​ഴ്​​ച പി​ൻ​വ​ലി​പ്പി​ച്ചി​രു​ന്നു. ബി.​എ​സ്.​പി സ്​​ഥാ​നാ​ർ​ഥി കെ. ​സു​ന്ദ​ര​യെ ആ​ണ്​ ബി.​ജെ.​പി നേ​തൃ​ത്വം ഇ​ട​പെ​ട്ട്​ പ​ത്രി​ക പി​ൻ​വ​ലി​പ്പി​ച്ച​ത്.

2016ൽ ​സ്വ​ത​ന്ത്ര സ്​​ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച്​ 467 വോ​ട്ടു​ക​ൾ പെ​ട്ടി​യി​ലാ​ക്കി​യ സു​ന്ദ​ര​ക്ക്​ ല​ഭി​ച്ച ചി​ഹ്നം ഐ​സ്​​ക്രീ​മാ​യി​രു​ന്നു. അ​ന്ന്​ 89 വോ​ട്ടു​ക​ൾ​ക്കാ​ണ്​ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ മു​സ്​​ലിം ലീ​ഗി​ലെ പി.​ബി. അ​ബ്​​ദു​റ​സാ​ഖി​നോ​ട്​ അ​ടി​യ​റ​വ്​ പ​റ​ഞ്ഞ​ത്. 645 പേ​ർ നോ​ട്ട​ക്ക്​ കു​ത്തി​യ​പ്പോ​ൾ സ്വ​ത​ന്ത്ര സ്​​ഥാ​നാ​ർ​ഥി​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം വോ​ട്ട്​ സ്വ​ന്ത​മാ​ക്കി​യ​ത്​ സു​ന്ദ​ര​യാ​യി​രു​ന്നു. 


No comments