JHL

JHL

മണിയംപാറയിൽ ക്രിസ്ത്യൻ പള്ളിക്കു നേരെ അജ്ഞാതരുടെ ആക്രമണം; ലോറൻസ് പുണ്യാളന്റെ പ്രതിമയും ചില്ല് ആവരണവും നശിപ്പിച്ചു







ബദിയടുക്ക (True News, March 22, 2021): ക്രിസ്ത്യൻ പള്ളിക്കു   നേരെ അജ്ഞാതരുടെ ആക്രമണം മണിയംപാറയിലെ  സെന്റ് ലോറൻസ് പള്ളിക്കു    നേരെയാണ് ആക്രമണം നടന്നത്.ലോറൻസ് പുണ്യാളന്റെ പ്രതിമ നശിപ്പിച്ചു  . ഇതിന്റെ ചില്ല് കവചവും നശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് അക്രമണമുണ്ടായതെന്നാണ് കരുതുന്നത്. തിങ്കളാഴ്ച പുലർച്ചെ ഇത് വഴി വന്ന യുവാവാണ് ചില്ല് കൂടാരം പൊളിഞ്ഞതായി പള്ളി അധികാരികളെ അറിയിക്കുന്നത്. ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കാത്തോലിക് സഭ അധികൃതർ സംഭവത്തിൽ അന്വേഷണം നടത്തി അക്രമികളെ ഉടൻ പിടികൂടണമെന്നു ആവശ്യപ്പെട്ടു.


No comments