JHL

JHL

ലോക ജലദിനത്തിൽ നോക്ക് കുത്തിയായി മൊഗ്രാലിലെ ജല സ്രോതസ്സ്.

 


മൊഗ്രാൽ:  (www.truenewsmalyalam.com)

ഒരു നാടിന് മൊത്തത്തിൽ കുടിവെള്ളം എത്തിക്കാനാവുന്നത്ര ജലസ്രോതസുള്ള പ്രദേശമാണ് മൊഗ്രാൽ കാടിയംകുളം.ഇത് പ്രയോജനപ്പെടുത്തുന്നതിനായി നിരവധി പദ്ധതികൾ ത്രിതല പഞ്ചായത്ത് ആവിഷ്കരിച്ചുവെങ്കിലും ഒന്നും പൂർത്തിയാക്കാനായിട്ടില്ല. ലോക ജലദിനത്തിൽ മൊഗ്രാലിലെഇത്തരത്തിൽ  4 കുടിവെള്ള പദ്ധതികളാണ് നോക്കി കുത്തിയായി നിൽക്കുന്നത്.അതും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന സമയത്ത്. 

അരക്കോടി രൂപ ചെലവിൽ 2001 മുതൽ 2016 കാലയളവിനുള്ളിൽ മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിൽ നിർമ്മിച്ച ശുദ്ധജല പദ്ധതികളാണ് പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുന്നത്.ഇതിൽ 2എസ് സി കോളനികളിലെ പദ്ധതികളും ഉൾപ്പെടും. 

എസ്റ്റിമേറ്റിലെ  അപാകത എന്നുപറഞ്ഞാണ് കാടി യംകുളം ശുദ്ധജലപദ്ധതി ജില്ലാ പഞ്ചായത്ത് രണ്ടായിരത്തി മൂന്നിൽ പാതിവഴിയിൽ നിർത്തിയത്. കൊപ്പളം എസ് സി കോളനിയിലെ ശുദ്ധജല പദ്ധതിയും ടാങ്ക് നിർമ്മാണത്തിൽ ഒതുങ്ങി. ബണ്ണത്തംകടവ് എസ് സി കോളനിയിലെ പൂർത്തിയായ കുടിവെള്ള പദ്ധതിയും തുടങ്ങിയിട്ടില്ല. 

കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കി പ്രദേശവാസികൾക്ക് ശുദ്ധജലമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. 


No comments