JHL

JHL

ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം കര്‍ണ്ണാടക മന്ത്രിമാര്‍ കാസര്‍കോട്‌, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നു


കാസര്‍കോട്‌: (www.truenewsmalayalam.com)

ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്‌ പ്രചരണാര്‍ത്ഥം കര്‍ണ്ണാടക മന്ത്രിമാര്‍ കാസര്‍കോട്‌, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നു.

കര്‍ണ്ണാടക ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മെ ഇന്ന്‌ രാവിലെ മഞ്ചേശ്വരം മുഗുവില്‍ നടന്ന കുടുംബ സംഗമത്തില്‍ പങ്കെടുത്തു. കര്‍ണ്ണാടക എം എല്‍ എമാരായ രാജേഷ്‌ നായ്‌ക്ക്‌ ഭരത്‌ഷെട്ടി, ബി ജെ പി മംഗളൂരു കമ്മറ്റി പ്രസിഡന്റ്‌ സുദര്‍ശന, വിജയകുമാര്‍ റൈ, തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ എടനീര്‍ മഠം സന്ദര്‍ശിച്ചു. വൈകിട്ട്‌ 4 മണിക്ക്‌ കാസര്‍കോട്‌ നഗരത്തില്‍ പ്രധാനവ്യക്തികളെയും മന്ത്രി കാണും.കര്‍ണ്ണാടക തുറമുഖവകുപ്പ്‌ മന്ത്രി എസ്‌ അങ്കാര ഇന്ന്‌ രാവിലെ എന്‍മകജെ പഞ്ചായത്തിലെ കോളനികള്‍ സന്ദര്‍ ശിച്ച്‌ വോട്ടഭ്യര്‍ത്ഥിച്ചു. കൊടങ്കീല്‍, ബദിയാര്‍, കെജംപാടി, കൊമ്പറബെട്ടു, ബാളമൂല, നല്‍ക്കതുടങ്ങിയ പ്രദേശങ്ങളിലാണ്‌ സന്ദര്‍ശനം നടത്തിയത്‌.

No comments