JHL

JHL

മഞ്ചേശ്വരത്തെക്കുറിച്ച് അഭിമാനിക്കാന്‍ പിണറായി സര്‍ക്കാരിന്‌ എന്താണുള്ളതെന്ന്‌ - കെ സുരേന്ദ്രന്‍


പെര്‍ള:  (www.truenewsmalayalam.com)

സംസ്ഥാനത്തെക്കുറിച്ചും മഞ്ചേശ്വരത്തെക്കുറിച്ചും അഭിമാനിക്കാന്‍ പിണറായി സര്‍ക്കാരിന്‌ എന്താണുള്ളതെന്ന്‌ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ആരാഞ്ഞു. കോവിഡ്‌കാലം ജില്ലയുടെ എല്ലാ പരിമിതിയും ജനങ്ങളെ ബോധ്യപ്പെടുത്തിയെന്നു പെര്‍ളയില്‍ നടന്ന തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ അദ്ദേഹം പറഞ്ഞു. കോവിഡിനെത്തുടര്‍ന്നു അതിര്‍ത്തികള്‍ അടച്ചപ്പോള്‍ ചികിത്സക്കും പഠനത്തിനും ആവശ്യസാധനങ്ങള്‍ക്കും പ്രസവചികിത്സക്കുപോലും നിയന്ത്രണം മൂലം മംഗളൂരുവില്‍ പോകാനാവാതെ ജനങ്ങള്‍ വിഷമിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങളെ മംഗളൂരുവിലേക്കു വിടുന്നില്ലെന്ന്‌ വിലപിക്കാനായിരുന്ന ഭരണക്കാരുടെ വിധി. എല്ലാ ആവശ്യകാര്യങ്ങള്‍ക്കും മംഗളൂരുവില്‍ പോകാനാണെങ്കില്‍ പിന്നെ കേരളം എന്തിനാണെന്നു സുരേന്ദ്രന്‍ ചോദിച്ചു. സര്‍ക്കാരിനു നോട്ടം അഴിമതിയിലും സ്വര്‍ണ്ണക്കള്ളക്കടത്തിലും ഭക്തര്‍ക്കും വിശ്വാസികള്‍ക്കു നേരെയുള്ള കൈയേറ്റത്തിലും, വിശ്വാസ ലംഘനത്തിലുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ബി ജെ പി സംസ്ഥാന സഹപ്രഭാരി സുനില്‍ കുമാര്‍, വി ബാലകൃഷ്‌ണഷെട്ടി, മണികണ്‌ഠറൈ, ഉദയചെട്ടിയാര്‍, സുരേഷ്‌ കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments