JHL

JHL

ഭാഷ സംഗമ ഭൂമിയിൽ എ കെ എം അഷ്‌റഫ്നെ വോട്ട് ചെയ്തു വിജയിപ്പിക്കുക . അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി


അബു ദാബി :  (www.truenewsmalayalm)

ആസന്നമായ നിയമസഭാ തെരെഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഐക്യ ജനാധിപത്യ  മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ കെ എം അഷ്‌റഫിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന്‌ മഞ്ചേശ്വരത്തെ വോട്ടർമാരോട് അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി കൺവെൻഷൻ അഭ്യർത്ഥിച്ചു . മതേതര മൂല്യങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റു ശക്തികളെ തിരിച്ചറിയണമെന്നും അത്തരക്കാരെ പടിക്ക് പുറത്ത് തന്നെ നിർത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു .

ഭാഷ സംഗമ ഭൂമിയിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി എ കെ എം അഷ്‌റഫ് മഞ്ചേശ്വരത്തിന്റെ പുത്രനാണെന്നും വികസന കാഴ്ച്ചപ്പാടുള്ള  നേതാവുകൂടിയായ അദ്ധേഹത്തിന്റെ സേവനം നമ്മുക്ക് ആവശ്യമാണെന്നും അദ്ധേഹത്തിന്റെ വിജയം ഉറപ്പു വരുത്താൻ നല്ലവരായ വോട്ടർമാർ  ജാഗ്രത കാണിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു .

ഭരണമാറ്റം ആഗ്രഹിക്കുന്ന കേരള ജനതക്കൊപ്പം തന്നെ സഞ്ചരിക്കാൻ മഞ്ചേശ്വരം മണ്ഢലത്തിലെ പൊതു ജനം ആഗ്രഹിക്കുന്നെണ്ടെന്നും അത് എ കെ എമ്മിന് അനുകൂല ഘടകമാണെന്നും  മണ്ഡലത്തിൽ നിന്നും ജയിച്ചു പോയ കഴിഞ്ഞ കാല മുസ്ലിം ലീഗ് എം എൽ എ മാർ മണ്ഡലത്തിൽ നടത്തിയ വികസന  പ്രവർത്തനങ്ങൾ  എ കെ എം അഷ്റഫിന് വോട്ടായി മാറുമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.

പണാധിപത്യത്തിലൂടെ ജനാധിപത്യ പ്രക്രിയയെ   തകർക്കാൻ ശ്രമിക്കുന്നവരാണ് ഫാസിസ്റ്റു ശക്തികൾ . സമാധാന അന്തരീക്ഷം തകർക്കാനും , മനുഷ്യ മനസുകളിൽ വർഗീയ വിഷം കുത്തി നിറക്കാൻ ശ്രമിക്കുന്നവരുമാണ് ഫാസിസ്റ്റുകൾ . മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും ഫാസിസ്റ്റ് ശക്തികളെ തൂത്തെറിയാനുള്ള അവസരം ശ്രദ്ധയോടെ വോട്ടർമാർ വിനിയോഗിക്കുമെന്നും കൺവെൻഷൻ അഭിപ്രയപ്പെട്ടു .

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് ചേർന്ന കൺവെൻഷനിൽ  മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ് ഉമ്പു  ഹാജി പെർള അദ്ധ്യക്ഷത വഹിച്ചു . ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് പെർമുദെ ഉത്ഘാടനം ചെയ്തു . ഇസ്‌ലാമിക്  സെന്റര് സ്പോർട്സ് സെക്രട്ടറി മുജീബ് മൊഗ്രാൽ മുഖ്യ പ്രഭാഷണം  നടത്തി , ജില്ലാ കെ എം സി സി സെക്രട്ടറി ഹനീഫ് ചള്ളങ്കയം , മണ്ഡലം നേതാക്കളായ അസീസ് കന്തൽ ,ശരീഫ് ഉറുമി , സിദ്ദിഖ് ആരിക്കാടി സ്പീഡ് കമ്പ്യൂട്ടർ ,ലത്തീഫ് അക്കര തുടങ്ങിയവർ സംസാരിച്ചു .

അഷ്‌റഫ് ബസറ ,റസാഖ് നൽക്ക ,ഇബ്രാഹിം ജാറ ,ഹുസൈൻ ആരിക്കാടി ,ഇബ്രാഹിം ഖലീൽ ഉദ്യാവർ ,ഇബ്രാഹിം മമ്മു ആരിക്കാടി ,സവാദ് ബന്തിയോട് ,സകീർ കമ്പാർ ,മുഹമ്മദ് കുഞ്ഞി എം .,നസീർ ,മുഹമ്മദ് ഉനൈസ് ,ഫാറൂഖ് സീതാംഗോളി തുടങ്ങിയവർ സംബന്ധിച്ചു .

മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഈറോഡി സ്വാഗതവും ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

No comments