JHL

JHL

കുമ്പളയിൽ വിതരണം ചെയ്ത കോഴികൾ ദിവസങ്ങൾക്കകം ചത്തതായി പരാതി

കുമ്പള (www.truenewsmalayalam.com): കുമ്പള മൃഗാശുപത്രി വഴി വിതരണം ചെയ്ത കോഴികളിൽ മിക്കതും ദിവസങ്ങൾക്കകം ചത്തതായി പരാതി.കോഴി വളർത്താൻ താല്പര്യമുള്ള വാർഡുകളിലെ  അപേക്ഷ നൽകിയവർക്കാണ് അഞ്ച് വീതം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. കുമ്പള മൃഗാശുപത്രിയിൽ ദിവസങ്ങളെടുത്താണ് വിതരണം പൂർത്തിയാക്കിയത്. ഇങ്ങനെ കോഴി വാങ്ങി വീട്ടിൽ കൊണ്ടുപോയി മണിക്കൂറുകൾക്കകം ചില കോഴികൾ ചത്ത് തുടങ്ങി. കണ്ണൂരിൽ നിന്ന് എത്തിച്ച കോഴികളാണിതെന്ന് പറയുന്നു. പ്രതിരോധ മരുന്ന് നൽകാത്തതോ അശാസ്ത്രീയമായ വിതരണമോ ആണ് കോഴികളുടെ കൂട്ട മരണത്തിന് കാരണമെന്ന്  കരുതുന്നു.


No comments