JHL

JHL

തുടർഭരണമുണ്ടായാൽ 15,000 സ്റ്റാർട്ടപ്പുകൾ തുടങ്ങും -പിണറായി വിജയൻ


കാഞ്ഞങ്ങാട് : (www.truenewsmalayalam.com 31.03.2021)

ഈ സർക്കാരിന് തുടർഭരണമുണ്ടായാൽ കേരളത്തിൽ വരാൻപോകുന്നത് 15,000 സ്റ്റാർട്ടപ്പുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാഞ്ഞങ്ങാട്ടും പെരിയയിലും നടന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. അധികാരമൊഴിയുമ്പോൾ ഇവിടെ 300 സ്റ്റാർട്ടപ്പുകളാണ് ആകെയുണ്ടായിരുന്നത്. ഇന്നത് 4000 ആയി. കേരളത്തിലെ ഐ.ടി. മേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കും. ഇക്കാര്യങ്ങളെല്ലാം ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

കാഞ്ഞങ്ങാട്ടെ യോഗത്തിൽ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ.രാജൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ഇ.ചന്ദ്രശേഖരൻ, സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി.കരുണാകരൻ, ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, ഇടതുമുന്നണി ജില്ലാ കൺവീനർ കെ.പി.സതീഷ്ചന്ദ്രൻ, എ.കെ.നാരായണൻ, കെ.വി.കൃഷ്ണൻ, ലോക്‌ താന്ത്രിക് ജനതാദൾ സംസ്ഥാനകമ്മിറ്റിയംഗം എം.കുഞ്ഞമ്പാടി, സി.പി.മുരളി, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, അഡ്വ. സി.വി.ദാമോദരൻ, പി.പി.രാജു, മാട്ടുമ്മൽ ഹസ്സൻ, പി.ടി.നന്ദകുമാർ എന്നിവർ സംസാരിച്ചു.

No comments