JHL

JHL

ബസുടമയെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍


 ബന്തിയോട്: (www.truenewsmalayalam.com)

ബസ് ഉടമയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബന്തിയോട് അടുക്കം വീരനഗറിലെ മുഹമ്മദ് അബൂബക്കര്‍ (53), ഒളയംസ്വദേശികളായ ഹംസ (36), ആലിക്കുഞ്ഞി (42), ഇബ്രാഹിം കമ്പാര്‍ (45) എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. അടുക്കം ഒളയംറോഡിലെ താജുദ്ദീന്റെ പരാതിയിലാണ് കേസെടുത്തത്.

മറ്റു ഒമ്പത് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. 13ന് രാത്രി സുഹൃത്തിന്റെ വീട്ടില്‍ പോയ മടങ്ങിവരുമ്പോള്‍ 13 അംഗ സംഘം വീരനഗറില്‍ വെച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി. സംഘത്തിലെ ഒരാള്‍ ഇരുമ്പ് റോളുകൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ താജുദ്ദീന്‍ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.


No comments