JHL

JHL

തലപ്പാടിയിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് മഞ്ചേശ്വരം സ്വദേശിക്ക് ഗുരുതരം

 



തലപ്പാടി (True News, March 22, 2021):    കെഎസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരന് ഗുരുതരം. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ തലപ്പടിയിലാണ് അപകടം. സ്കൂട്ടർ യാത്രക്കാരനായ മഞ്ചേശ്വരം ഉദ്യാവർ മാട സ്വദേശി തുളസി (40)ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇയാൾ തലപ്പാടിയിൽ ടയർ റീ സോൾ കട നടത്തിവരികയായിരുന്നു. രാവിലെ വീട്ടിൽ നിന്നും കടയിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തുളസി തലപ്പാടിയിലെത്തിയപ്പോൾ റോഡിന്റെ എതിർവശത്തുള്ള തന്റെ കടയിലേക്ക് പോകാൻ ഡിവൈഡറുകൾക്കിടയിലൂടെ സ്കൂട്ടർ എതിർവശത്തേക്ക് വെട്ടിക്കുന്നതിനിടെ മംഗളൂരുവിൽ നിന്നും കാസറ ഗോട്ടേക്ക് വരികയായിരുന്ന കർണാടക കെഎസ്ആർടിസി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബിസിനടിയിലേക്ക് തെറിച്ചു വീഴ്തുലയായിരുന്നു. ഗുരുതരമായി പരുക്കേറ്റ തുളസിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


No comments