JHL

JHL

അജ്ഞാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിലെ വാഹനം കുമ്പള പോലീസ് കണ്ടെത്തി




കുമ്പള : (www.truenewsmalayalam.com) 

മാർച്ച് 19ന്ന് രാവിലെ സ്ക്കൂട്ടറിൽ അജ്ഞാത വാഹനമിടിച്ച്  മധ്യവയസ്‌കൻ മരിച്ച സംഭവത്തിലെ വാഹനം കുമ്പള പോലീസ് കണ്ടെത്തി. കർണാടക സ്വാദേശിയും മുട്ടം ഗേറ്റിനടുത്ത് താമസിക്കുന്ന ആദം സകലേഷ്പുര  (68)ആയിരുന്നു അന്ന്  മരണപ്പെട്ടത്. കുമ്പള ഇൻസ്‌പെക്ടർ അനിലിന്റേയും സിവിൽ പോലീസ് ഓഫീസർമാരായ സുധീർ, സജിത്, സലീം രാജ്‌, ശ്രീ കുമാർ എന്നിവരയുടെ നേതൃത്വത്തിൽ പ്രത്യേക സ്കോഡ് രൂപീകരിച്ച് അന്വേഷിക്കുകയും അന്വേഷണത്തിൽ പുലർച്ചെ പോകുന്ന വാഹനങ്ങൾ ആയിരിക്കും അപകടമുണ്ടാക്കിയത് എന്നും മനസ്സിലാക്കിയിരുന്നു. തുടർന്ന് വെളുപ്പിന് പോകുന്ന വാഹനങ്ങൾ  കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. പല വാഹനങ്ങളും കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി അവസാനം ഓംനി വാനാണെന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പുലർച്ച പോവുന്ന ഓംനി വാനുമായി അന്വേഷണം നടത്തുകയും ഒടുവിൽ കണ്ടെത്തുകയും ചെയ്‌തു. മാരുതി ഓംനി വാൻ കസ്റ്റഡിയിലെടുത്ത് ഡ്രൈവറെ അറസ്റ്റ്  ചെയ്‌തു. മുഹമ്മദ് യൂസഫ് (30) ബിസ്മില്ല മൻസിൽ  പചിലമ്പാറ ആണ് അറസ്റ്റിലായത്. വാനിൽ ഉപ്പളയിലെ എ ആർ കെ ബീഫ് കടയിലേക്ക്  ബീഫ് കൊണ്ടുപോകുന്ന സമയത്താണ് അപകടം സംഭവിച്ചത്. അപകടത്തിന്ന് ശേഷം നിർത്താതെ  പോവുകയും പിന്നീട് വർക്ഷോപ്പിൽ  വെച്ച് വാഹനം റിപ്പയർ  ചെയ്യ്യുകയും ചെയ്തിരുന്നു. ഓംനി വാനിനെ അതിസാഹസികമായാണ് കുമ്പള പോലീസ് പിടികൂടിയത്.

No comments