JHL

JHL

സംസ്ഥാനത്ത് വിധി നിര്‍ണയത്തിന് തുടക്കം; പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിച്ചു തുടങ്ങി

 


തൃശ്ശൂർ: (www.truenewsmalayalam.com)

കോവിഡ് പശ്ചാത്തലത്തിൽ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്സെന്റി വോട്ടേഴ്സിന്റെ തപാൽ വോട്ട് ശേഖരിക്കാൻ തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗ നിർദ്ദേശത്തെ തുടർന്ന് ആബ് സെന്റി വോട്ടർമാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്.

ഇതനുസരിച്ച് 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് പോസിറ്റീവ് ആയ വ്യക്തികൾ, പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവർ എന്നിവർക്ക് തപാൽ വോട്ട് ചെയ്യാം. ഇവർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പ്രദേശിക തലത്തിൽ ആശാ വർക്കർമാർ, അങ്കണവാടി അധ്യാപകർ തുടങ്ങിയ ബൂത്ത് ലെവൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ആബ്സെന്റി വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കി പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കായി അപേക്ഷാ ഫോറം വീടുകളിൽ വിതരണം ചെയ്തിരുന്നു. ബൂത്ത് ലെവൽ ഓഫീസർമാരുടെ നേതൃത്വത്തിൽ അപേക്ഷ ഫോറം പൂരിപ്പിച്ച് രേഖപ്പെടുത്തി വരണാധികാരികൾക്ക് ലഭ്യമാക്കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ അഞ്ച് ദിവസങ്ങൾ വരെയാണ് ഇവർക്ക് അപേക്ഷ ഫോറം പൂരിപ്പിച്ച് നൽകാവുന്ന അവസരം. ഇവർക്കുള്ള പോസ്റ്റൽ ബാലറ്റ് സ്പെഷ്യൽ പോളിംഗ് ടീം വീടുകളിൽ ചെന്ന് വോട്ടു രേഖപ്പെടുത്തി ഫോറം ശേഖരിച്ച് അതാത് വരണാധികാരികളെ ഏൽപ്പിക്കും.

ഇപ്രകാരമുള്ള നടപടിക്രമം ആബ്സെന്റി വോട്ടർമാരുടെ സൗകര്യാർത്ഥമാണ് ഏർപ്പെടുത്തിയിരിക്കുന്നതു.’ഇപ്രാവശ്യത്തെ പോസ്റ്റൽ വോട്ടിങ്ഏറെ ലളിതമായിരുന്നു. പോലീസുകാരടക്കമുള്ള സ്പെഷ്യൽ പോളിംഗ് ടീം തികഞ്ഞ മര്യാദ പുലർത്തിക്കൊണ്ടാണ് അവരുടെ കടമകൾ നിറവേറ്റിയത്’, റിട്ടയേർഡ് ക്യാപ്റ്റൻ സി വി കുമാരൻ തന്റെ പോസ്റ്റൽ വോട്ടിങ്ങിനു ശേഷം ഇങ്ങനെ അഭിപ്രായപ്പെട്ടു.ഒരു നിർബന്ധിത നടപടി ക്രമമല്ലാത്തതിനാൽ ആബ് സെന്റി വോട്ടർമാർക്ക് ഇച്ഛാനുസരണം ഈ സൗകര്യം ഉപയോഗിക്കാം എന്നതുകൊണ്ട്പോസ്റ്റൽ വോട്ടുകളിൽ വർദ്ധനവ് ഉണ്ടാകാൻ സാധ്യത കാണുന്നുണ്ട്.

എന്നാൽ പോസ്റ്റൽ ബാലറ്റിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ പോസ്റ്റൽ ബാലറ്റ് മുഖേന മാത്രം വോട്ടവകാശം വിനിയോഗിക്കണം. ഇവർക്ക് പോളിംഗ് സ്റ്റേഷനിൽ ഹാജരായി വോട്ടു രേഖപ്പെടുത്തുവാൻ സൗകര്യമുണ്ടായിരിക്കില്ല.


No comments