മൊഗ്രാലിൽ ജെ എച്ച് എൽ എം സി വില്ല ബുക്കിങ്ങ് ഉദ്‌ഘാടനം ചെയ്തു
മൊഗ്രാൽ : (www.truenewsmalayalm.com)
ജെ എച്ച് എൽ എം സി വില്ല പ്രോജക്ടിന്റെ ബുക്കിങ്ങ് ഉദ്‌ഘാടനം എം സി കോമ്പൗണ്ടിൽ കുമ്പള പഞ്ചായത്ത് വൈസ് പ്രെസിഡൻറ് നാസർ മൊഗ്രാൽ ഉദ്‌ഘാടനം ചെയ്തു.
മൊഗ്രാൽ ദേശിയ പാതയിൽ നിന്ന് നൂറ്റമ്പത് മീറ്റർ മാറിയാണ് പ്രോജക്ട് ആരംഭിക്കുന്നത്. ആദ്യ ബുക്കിങ്ങ് നടത്തിയ നവാസിന് എം സി കുഞ്ഞഹമ്മദ് രേഖകൾ കൈമാറി.അഡ്വേക്കേറ്റ് എം സി എം അക്ബർ, ഹിദായത്തുല്ല, സെഡ് എ മൊഗ്രാൽ തുടങ്ങിയ മൊഗ്രാലിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി പൗരപ്രമുഖർ സംബന്ധിച്ചു.
ജെ എച്ച് എൽ മാനേജിങ്ങ് ഡിറക്ടർമാരായ ഇസ്മായീൽ മൂസ, അബ്ദുല്ലത്തീഫ് കുമ്പള എന്നിവർ പദ്ധതി വിശദീകരിച്ചു. ടീം ജെ എച്ച് എൽ സിവിൽ എഞ്ചിനിയർ സുഷ്മിത, ആബിദ ജംഷീർ, ഡിസൈനർ ദാവൂദ് ഹക്കീം, മൊയ്തീൻ പദാർ, യാസിർ, അബ്ദുൽ ജബ്ബാർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

Post a Comment