JHL

JHL

മൊഗ്രാൽ മൊഴികൾ പുസ്തക ചർച്ച നടത്തി


(www.truenewsmalayalam.com)

ഖന്നച്ച അബ്ദുല്ല കുഞ്ഞി പൂർണ്ണമായും പ്രാദേശിക ഭാഷയിൽ  എഴുതി കാസറഗോഡ് സൗഹൃദ ഐക്യവേദി പ്രസിദ്ധീകരിച്ച മൊഗ്രാൽ മൊഴികൾ എന്ന പുസ്തകത്തെ കുറിച്ച് ചർച്ച സംഘടിപ്പിച്ചു.

എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന  ചർച്ചയിൽ ഭാഷാ ഗവേഷകൻ നിസാർ പെറുവാഡ് അധ്യക്ഷ്യം വഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ സിദ്ധീഖ് റഹ്മാൻ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൌൺസിൽ അംഗം കെ ടി വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തു അബു തായി മോഡറേറ്റർ ആയിരുന്നു. പുസ്തകത്തിന്റെ പ്രമേയം, ഭാഷ, എഴുത്തുകാരന്റെ വീക്ഷണങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തി നടന്ന ചർച്ചയിൽ കാസറഗോഡ് സാഹിത്യവേദി സെക്രട്ടറി അശ്‌റഫലി ചേരൻകൈ, കവി എരിയാൽ അബ്ദുല്ല, ശിഹാബ് മാസ്റ്റർ, എം. മാഹിൻ മാസ്റ്റർ,  ഷഹീൻ അബ്ദുല്ല, മിശാൽ, ഹമീദ് കാവിൽ, സിദ്ധീഖലി മൊഗ്രാൽ, അഡ്വ: എം സി എം അക്ബർ, ജാഫർ സാദിഖ്‌, സലാം കുന്നിൽ, അഷ്‌റഫ്‌ പട്ല, സാലിം ബള്ളൂർ എന്നിവർ പങ്കെടുത്തു.  നാട്ടുഭാഷയിലെ അനർഘ സമ്പത്തുകളായ വാമൊഴി പദങ്ങൾ വരും തലമുറകൾക്ക് വേണ്ടി കരുതി വെക്കുന്ന അമൂല്യ കൃതിയാണ് മൊഗ്രാൽ മൊഴി എന്ന് വിലയിരുത്തപ്പെട്ടു. ഗ്രന്ഥകർത്താവ് ഖന്നച്ച അബ്ദുല്ല കുഞ്ഞി മറുപടി പ്രസംഗം നടത്തി. ലൈബ്രറി സെക്രട്ടറി നുഹ്മാൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.





No comments