പത്രിക പിൻവലിക്കാനുള്ള അവസാന ദിനം; അന്തിമ പോരാട്ടചിത്രം ഇന്ന്
തിരുവനന്തപുരം: (www.truenewsmalayalam.com)
പത്രിക പിൻവലിക്കൽ സമയപരിധി കഴിയുന്ന തിങ്കളാഴ്ച വൈകീട്ടോടെ നിയമസഭതെരഞ്ഞെടുപ്പിെൻറ അന്തിമപോരാട്ടചിത്രം വ്യക്തമാകും.
തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിൽ നിലവിൽ എൻ.ഡി.എ സ്ഥാനാർഥിയില്ല. പത്രിക തള്ളിയതിനെതിരെ നൽകിയ കേസിൽ തിങ്കളാഴ്ചത്തെ കോടതിവിധി നിർണായകമാകും.
പിൻവലിക്കൽ സമയം അവസാനിച്ചാലുടൻ സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കും. നിലവിൽ അംഗീകൃത രാഷ്ട്രീയപാർട്ടികൾ മാത്രമാണ് ചിഹ്നം െവച്ച് പ്രചാരണം നടത്തുന്നത്. മുന്നണികളുടെ സ്വതന്ത്രർക്കും മറ്റ് സ്വതന്ത്രർക്കും തിങ്കളാഴ്ച ചിഹ്നം ലഭിക്കും.
140 മണ്ഡലങ്ങളിേലക്ക് നൽകിയതിൽ 1061 പത്രികകൾ കമീഷൻ സാധുെവന്ന് കണ്ടെത്തിയിരുന്നു. ഒൗദ്യോഗിക സ്ഥാനാർഥികളുടെ പത്രിക പിൻവലിച്ചതോടെ ഡമ്മി സ്ഥാനാർഥികൾ ഒഴിവായി. പത്രിക തള്ളൽ വിഷയത്തിൽ ഹൈകോടതിവിധി കൂടി പരിഗണിച്ചാകും കമീഷൻ തീരുമാനം.
പത്രിക തള്ളലിെൻറ പേരിൽ സംസ്ഥാനത്ത് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാവുകയാണ്. കോലീബി സഖ്യമെന്ന് ഇടതുമുന്നണി ആരോപിക്കുേമ്പാൾ ശുദ്ധ അസംബന്ധമെന്നാണ് യു.ഡി.എഫ് തിരിച്ചടിക്കുന്നത്.
Post a Comment