JHL

JHL

വാഫി പ്രാർത്ഥനാദിനം ആചരിച്ചു


കൊക്കച്ചാൽ :  (www.truenewsmalayalam.com)

ബന്തിയോട് കൊക്കച്ചാൽ വാഫി കോളേജിൽ  വാഫി പ്രാർത്ഥനാ ദിനാചരണവും ശിഹാബ് തങ്ങൾ അനുസ്മരണവും നടത്തി. കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിനു കീഴിൽ തൊണ്ണൂറ് സ്ഥാപനങ്ങളിൽ നടക്കുന്ന പ്രാർത്ഥനാ ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സി.ഐ.സി യുടെ  നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമന്വയ വിദ്യാഭ്യാസ കോഴ്സിന് വാഫി എന്ന് നാമകരണം ചെയ്ത പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗദിനം പ്രാർത്ഥനാ ദിനമായി സി.ഐ.സി ആചരിക്കുകയാണ്. കോളേജ് പ്രിൻസിപ്പൾ എം എസ് ഖാലിദ് ബാഖവി അദ്ധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ ഹൈദറലി വാഫി സ്വാഗതം പറഞ്ഞു. സയ്യിദ് ജമാലുദ്ദീന്‍ തങ്ങൾ മസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയർമാൻ ഫസല്‍ സി. എച്ച് അനുസ്മരണ ഭാഷണം നടത്തി. സൽമാൻ വാഫി, മുനീർ വാഫി, ജുനൈദ് വാഫി,  റഊഫ് വാഫി അസീസ് ഹുദവി, ആസിഫ് ഹനീഫി, ആദം മൗലവി എന്നിവർ സംബന്ധിച്ചു.

No comments