JHL

JHL

തദ്ദേശ തിരഞ്ഞെടുപ്പിലെ ഭിന്നതകൾ മറന്ന് കൊപ്പളത്തിൽ യുഡിഎഫ് പ്രവർത്തകർ എകെഎം അഷ്റഫിന് വേണ്ടി രംഗത്തിറങ്ങി.

 


മൊഗ്രാൽ:  (www.truenewsmalaylam.com)

 തദ്ദേശ തിരെഞ്ഞെടുപ്പ് സമയത്ത് ഉടലെടുത്ത യുഡിഎഫ് പ്രവർത്തകർക്കിടയിലെ ഭിന്നതകൾ മറന്ന് എകെ എം അഷ്‌റഫിന്റെ വിജയത്തിനായി രംഗത്തിറങ്ങി പ്രവത്തിക്കാൻ തീരുമാനം. കൊപ്പളത്തിൽ ചേർന്ന യുഡിഎഫ് പ്രവർത്തക യോഗത്തിലാണ് തീരുമാനം.   

യോഗത്തിൽ അഹമ്മദ് ഹാജി കൊപ്പളം അധ്യക്ഷത വഹിച്ചു. കെ എം സി സി അംഗങ്ങളായ സെഡ് എ മൊഗ്രാൽ, മജീദ് റെഡ്ബുൾ, കെ അറബി കൊപ്പളം, സി കെ അബൂബക്കർ കൊപ്പളം, എം എ ഇബ്രാഹിം, കെ അറബി കൊപ്പളം, അബൂബക്കർ കൊപ്പളം, ഇബ്രാഹിം മഞ്ചേശ്വർ, ലത്തീഫ് കൊപ്പളം, എം എസ് മുഹമ്മദ് കുഞ്ഞി,മൂസ്സ കൊപ്പളം,  മുഹമ്മദ് കൊപ്പളം, ബി കെ മുനീർ, ബി കെ അൻവർ, ജലീൽ കൊപ്പളം, സി കെ ജലീൽ, അബ്ബാസ് എന്നിവർ സംബന്ധിച്ചു. രമേശ്‌ ഗാന്ധി നഗർ സ്വാഗതം പറഞ്ഞു. 

കൊപ്പളം വാർഡ്‌ തിരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി രമേശ്‌ ഗാന്ധി നഗറിനെയും, കൺവീനറായി അഹമ്മദ് ഹാജി കൊപ്പളത്തെയും തിരഞ്ഞെടുത്തു. 




No comments