JHL

JHL

സുന്ദര പത്രിക പിന്‍വലിക്കാൻ വരണാധികാരിക്ക് മുന്നിൽ എത്തി


കാസര്‍കോട്:  (www.truenewsmalyalam.com)

മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയ സുന്ദര പത്രിക പിന്‍വലിക്കാൻ തിങ്കളാഴ്ച്ച ഉച്ചയോടെ വരണാധികാരിക്ക് മുന്നിലെത്തി. വിദ്യാനഗർ കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടറും വരണാധികാരിയുമായ എം.കെ.ഷാജി (എൽ.ആർ) ക്ക് മുന്നിലെത്തിയത്.ഞായറാഴ്ച്ച എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുന്ദര ഇത്തവണ ബിഎസ്പി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നെങ്കിലും അദ്ദേഹം കെ.സുരേന്ദ്രന് വേണ്ടി നോമിനേഷന്‍ പിന്‍വലിച്ച് എന്‍ഡിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


No comments