ഷിറിയയിൽ മണലൂറ്റ് കേന്ദ്രം തകർത്തു: രണ്ട് ലോറികൾ പിടിച്ചെടുത്തു
കുമ്പള ( www.truenewsmalayalam.com ): ഷിറിയയിൽ മണലൂറ്റ് കേന്ദ്രം തകർത്തു 2 ലോറികൾ പിടിച്ചെടുത്തു. ഹേരൂർ വില്ലേജിൽ പയ്യാർ എന്ന സ്ഥലത്ത് ഷിറിയ പുഴയിൽ പ്രവർത്തിക്കുന്ന അനധികൃത മണലൂറ്റു കേന്ദ്രം കുമ്പള സബ്ബ് ഇൻസ്പെക്ടർ കെ പി .വി.രാജീവനുംപാർട്ടിയും തകർത്തു: രണ്ട് ടിപ്പർ ലോറികളും പുഴ മണലും പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.കുമ്പള ഇൻസ്പെക്ടർ അനിലിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് 21-3-21 തീയ്യതി രാവിലെ നടത്തിയ അന്വേഷണത്തിലാണ് ലോറിയും മണലും പിടിയിലായത്' ഡ്രൈവർ മനോജ് KAP പോലീസ് ഉദ്യോഗസ്ഥരായ ശ്രീകുട്ടൻ, ജിത്തു ജനാർദ്ദനൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പുഴയിലേക്കുള്ള റോഡ് പോലീസ് അടപ്പിക്കുകയും കേസ്സ് രജിസ്റ്റർ ചെയ്തു.റെയ്ഡ് തുടരുമെന്നും പോലീസ് അറിയിച്ചു.
Post a Comment