JHL

JHL

ബദിയടുക്കയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ബംബ്രാണ നീർച്ചാൽ സ്വദേശികൾ അറസ്റ്റിൽ


ബദിയടുക്ക (True News, March 31, 2021): 

ബദിയടുക്കയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ബംബ്രാണ നീർച്ചാൽ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.   മുഗു പാടലടുക്കയിൽ യുവാവിനെ അജ്ഞാതസംഘം കഴിഞ്ഞ വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ്  രണ്ടുപേരെ അറസ്റ്റ്‌ ചെയ്തത്.. ബംബ്രാണയിലെ റുമൈസ് (28), നീർച്ചാലിലെ ഫായിസ് (24) എന്നിവരാണ് അറസ്റ്റിലായത്. അതിനിടെ തട്ടിക്കൊണ്ടുപോയ സാദിഖിനെ ചൊവ്വാഴ്ച കട്ടത്തടുക്കയിൽ ഇറക്കിവിട്ടിരുന്നു.  മുഗു പാടലടുക്കയിലെ ദൈനബയുടെ മകനായ സാദിഖ് (25)നെയാണ് വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. പിടികൂടിയ പ്രതികളെ കോടതി റിമാൻഡ്‌ ചെയ്തു.

No comments