JHL

JHL

ബന്തിയോട് പച്ചമ്പളയില്‍ കടകൾ കുത്തിതുറന്ന് കവര്‍ച്ച; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി. വിയില്‍ കുടുങ്ങി


ബന്തിയോട്:  (www.truenewsmalayalam.com)

പച്ചമ്പളയില്‍ നിരവധി കടകളിൽ കവർച്ച.  പലചരക്കു കടയും  മെഡിക്കല്‍ സ്റ്റോറും കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. പച്ചമ്പളയിലെ മഹമൂദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള പച്ചമ്പള ട്രേഡേര്‍സിന്റെ  ഷട്ടര്‍ തകര്‍ത്ത് 50,000 രൂപ കവര്‍ന്നു. ഇതിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ക്യൂര്‍ മെഡിക്കല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്ത് മരുന്നുകളും പണവും കവര്‍ന്നു. യുവാവ് മോഷണം നടത്തുന്ന ദൃശ്യം അനാദിക്കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

കഴിഞ്ഞ രണ്ടുമാസത്തിനിടെ 15ഓളം വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടന്നതായി വ്യാപാരികള്‍ പറഞ്ഞു.


No comments