JHL

JHL

140 കിലോ കഞ്ചാവും മയക്കുമരുന്നും ആയുധങ്ങളുമായി ഒരാൾ അറസ്റ്റിൽ; 4 പേർ രക്ഷപ്പെട്ടു. സംഭവം പൊലീസിനെ വെടിവെച്ച കേസിലെ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ


മഞ്ചേശ്വരം: (www.truenewsmalayalam.com) 

കാസർകോട് മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട. വ്യാഴാഴ്ച രാത്രി പൈവളിഗെ മിയാപദവിൽ പൊലീസിനെ അധോലോക ഗുണ്ടാസംഘങ്ങൾ വെടിവെച്ച സംഭവത്തിലെ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് ഐ20 കാറിൽ കടത്തുകയായിരുന്ന 140 കിലോ കഞ്ചാവും 55 ഗ്രാം എംഡിഎംഎ മയക്കുമരുന്നും സൈകിൾ ചെയിൻ ഉൾപ്പടെയുള്ള മാരകായുധങ്ങളും പിടികൂടിയത്.

കാറിലുണ്ടായിരുന്ന കൊടലമൊഗറു കുരുടപ്പദവിലെ അബ്ദുൽ നൗഫലി (20) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. മറ്റു നാല് പേർ ഓടി രക്ഷപ്പെട്ടു. മഞ്ചേശ്വരം എസ്ഐ എൻ പി രാഘവൻ, പൊലീസ് ഓഫീസർമാരായ സതീശൻ, ഹരീഷ് ബാബു, ജിനേഷ്, ഹരീഷ്, എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഡിവൈഎസ്പി, പി പി സതാനന്ദന്റെ നിർദേശപ്രകാരം പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മീഞ്ചപദവിലെ ഗുണ്ടടുക്ക എന്ന സ്ഥലത്തു വെച്ച് കാറിൽ കടത്തുകയായിരുന്ന കഞ്ചാവും മയക്കു മരുന്നും പിടികൂടിയത്. 


No comments