JHL

JHL

പ്രധാനാദ്ധ്യാപകൻ കുഞ്ഞിക്കണ്ണൻ കരിച്ചേരി 31ന് സർവ്വീസിൽ നിന്ന് വിരമിക്കുന്നു.


കാസറഗോഡ് : (www.truenewsmalayalam.com)

നീണ്ട 32 വർഷത്തെ സ്ത്യുത്യർഹമായ സേവനത്തിന് ശേഷം  ഔദ്യോഗിക ജീവിതത്തിൽ നിന്ന് കുഞ്ഞിക്കണ്ണൻ കരിച്ചേരി ഈ മാസം 31ന്  വിരമിക്കുന്നു. ജി.എൽ.പി.എസ് ചെമ്മനാട് ഈസ്റ്റിൽ നിന്ന് പ്രധാനാധ്യാപകനായിട്ടാണ് കുഞ്ഞിക്കണ്ണൻ പടിയിറങ്ങുന്നത്. നിരവധി ശിഷ്യഗണങ്ങളെ വാർത്തെടുത്ത കുഞ്ഞിക്കണ്ണൻ അദ്ധ്യാപക സംഘടനാ നേതാവായും ഏറെ ശോഭിച്ചിട്ടുണ്ട്. 

ഹെഡ് മാസ്റ്റർ ശ്രീ. കുഞ്ഞിക്കണ്ണൻ കരിച്ചേരിക്കുള്ള യാത്രയയപ്പും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട മദർ പി ടി എ പ്രസിഡന്റ് അഡ്വ. സരിത എസ് എൻ , ഒ എസ് എ ട്രഷറർ ശ്രീ. ബദറുൽ മുനീർ , ഒ എസ് എ ജനറൽ സെക്രട്ടറി ശ്രീ. ചന്ദ്രശേഖരൻ കുളങ്ങര എന്നിവർക്കുള്ള അനുമോദനവും 29/03/2021 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ വെച്ച് നടക്കുമെന്ന് ജി.എൽ.പി.എസ് ചെമ്മനാട് ഈസ്റ്റ് പി ടി എ  പ്രസിഡന്റ് കാർവർണ്ണൻ കാവുങ്കാൽ ,എസ് എം സി ചെയർമാൻ പി. ചാത്തുക്കുട്ടി എന്നിവർ അറിയിച്ചു.

No comments