പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്; കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 90.72 രൂപ
ന്യൂഡൽഹി:(www.truenewsmalayalm.com)
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിന് 22 ൈപസയും ഡീസലിന് 24 ൈപസയുമാണ് കുറച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.72രൂപയും ഡീസലിന് 85.29 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 91.02 രൂപയും ഡീസലിന് 85.59 രൂപയുമാണ് വില.
കഴിഞ്ഞ ആഴ്ചയും ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. മാർച്ച് 24ന് പെട്രോളിന് 18 ൈപസയും ഡീസലിന് 17 പൈസയുമാണ് കുറച്ചത്.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നിട്ടും രാജ്യത്ത് എണ്ണവില കുറച്ചത് അഞ്ചു സംസ്ഥാനങ്ങളിലെ തെരെഞ്ഞടുപ്പ് മുന്നിൽകണ്ടാണെന്ന ആരോപണം ഉയർന്നിരുന്നു. തുടർച്ചയായി വർധിച്ചുകൊണ്ടിരുന്ന ഇന്ധനവില തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാറ്റമില്ലാതെ തുടരുകയായിരുന്നു. നേരത്തെയും തെരഞ്ഞെടുപ്പ് വേളയിൽ ഇന്ധനവില വർധന ഒഴിവാക്കിയിരുന്നു.
Post a Comment