JHL

JHL

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ബി ജെ പിയുടെ സംസ്ഥാന വക്താവായി മാറിയിരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

 


കൊച്ചി: (www.truenewsmalayalam.com)

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ബി ജെ പിയുടെ സംസ്ഥാന വക്താവായി മാറിയിരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.കിഫ്‌ബിക്കെതിരെ കോണ്‍ഗ്രസ്സിനും യുഡിഎഫിനും ബി ജെ പിക്കും ഒരേ വികാരമാണെന്നും അതാണ്‌ രമേശ്‌ ചെന്നിത്തല ഇപ്പോള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഫ്‌ബിയുടെ കഴുത്തില്‍ കുരിക്കിടാനുള്ള ആരാച്ചാര്‍ പണി യു ഡി എഫ്‌ ഏറ്റെടുക്കുമെന്ന്‌ ആരും കരുതിയിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്നത്‌ അതാണെന്നും അദ്ദേഹം പറഞ്ഞു.

No comments