JHL

JHL

ചളിയങ്കോട്ട്‌ പിക്കപ്പും ലോറിയും കുട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്

 


കാസര്‍കോട്‌: (www.truenewsmalayalam.com)

മംഗ്‌ളൂരുവില്‍ നിന്നു മീനുമായി കാഞ്ഞങ്ങാട്ടേക്ക്‌ പോവുകയായിരുന്ന പിക്കപ്പ്‌ വാന്‍ ലോറിയുമായി കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക്‌ പരിക്ക്‌. കാഞ്ഞങ്ങാട്‌, മീനാപ്പീസ്‌ കടപ്പുറത്തെ പരേതനായ മൊയ്‌തു -ആയിഷ ദമ്പതികളുടെ മകന്‍ ഹാജി എന്ന വിളിക്കുന്ന പാട്ടില്ലത്ത്‌ ഹമീദ്‌(45) ആണ്‌ മരിച്ചത്‌. ഡ്രൈവര്‍ സദ്ദാംമുക്ക്‌ സ്വദേശി റിയാസ്‌, മീനാപ്പീസ്‌ സ്വദേശികളായ റഫീഖ്‌, ഫിറോസ്‌ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കെ എസ്‌ ടി പി റോഡിലെ മേല്‍പറമ്പിനടുത്തെ ചളിയങ്കോട്ട്‌ ഇന്നു രാവിലെ ഏഴുമണിയോടെയാണ്‌ അപകടം. അപകടത്തില്‍ പിക്കപ്പിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഹമീദിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മേല്‍പറമ്പ്‌ പൊലീസ്‌ കേസെടുത്തു. റുഖിയയാണ്‌ മരണപ്പെട്ട ഹമീദിന്റെ ഭാര്യ. സഹോദരങ്ങള്‍: ജമീല, പരേതനായ അബ്‌ദുല്‍ ഖാദര്‍.


No comments