JHL

JHL

കെ പി അബ്ദുറഹ്മാൻ അനുസ്മരണവും അവാർഡ് ദാനവും ഞായറാഴ്ച


 കെ പി അബ്ദുറഹ്മാൻ സാഹിബ്  അനുസ്മരണവും അവാർഡ് ദാനവും 21 ന് 

കുമ്പള: പൊതുപ്രവർത്തന രംഗത്ത് വ്യക്തി വിശുദ്ധിയും ആത്മാർത്ഥതയും കാണിച്ച്  മഞ്ചേശ്വരം നിയോജക മണ്ഡലത്തിൻ്റെ സർവ്വ മേഖലകളിലും പ്രവർത്തിച്ച് കടന്നുപോയ കെ.പി അബ്ദുറഹ്മാൻ സാഹിബിൻ്റെ അനുസ്മരണ സംഗമവും അവാർഡ് ദാനവും ഫെബ്രുവരി 21 ന് രാവിലെ പത്തിന് കുമ്പോൽ കെ.പി റിസോർട്ടിൽ വച്ച് നടത്തുമെന്ന് കെ.പി അബ്ദുൽ റഹിമാൻ അനുസ്മര സമിതി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചടങ്ങിൽ  ജീവകാരുണ്യ - ആരോഗ്യ മേഖലകളിലെ സമഗ്ര സംഭാവനകളെ മുൻനിർത്തി ഐഷൽ ഫൗണ്ടേഷൻ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പളയെ രണ്ടാമത് കെ.പി അബ്ദുൽ റഹിമാൻ സാഹിബ് അവാർഡ് നൽകി ആദരിക്കും. എൺപതു കാലഘട്ടങ്ങളിൽ മഞ്ചേശ്വരം മണ്ഡലത്തിൽ മുസ് ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തെ വളർത്തിയെടുക്കുന്നതിൽ കെ.പി അബ്ദുൽ റഹിമാൻ വഹിച്ച പങ്ക് നിസ്തുലമാണ്.

ഉത്തരദേശത്തെ വിദ്യഭ്യാസ- മത രാഷ്ട്രീയ- സാമൂഹിക മേഖലകളിൽ കെ.പി നടത്തിയ ഇടപെടലുകളാണ് പിൽകാലത്ത് മഞ്ചേശ്വരത്തിൻ്റ പുരോഗതിക്ക് നിതാനമായത്. ഒരു  കാലഘട്ടത്തിൻ്റെ കർമസാക്ഷിയായി ജ്വലിച്ചു നിന്ന കെ.പി അബ്ദുൽ റഹിമാൻ സാഹിബ് രണ്ട് പതിറ്റാണ്ട് കാലം കുമ്പള പഞ്ചായത്തിൻ്റെ ഭരണസാരഥ്യം ഏറ്റെടുത്ത് പ്രസിഡൻ്റ് പദവിയിലിരുന്നു. അദ്ധേഹത്തിൻ്റെ മൂല്യബോധമുള്ള രാഷട്രീയത്തെ പുതുതലമുറക്ക് പകർന്നു നൽകാനാണ് വിപുലമായ അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.  രാവിലെ 10 ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖൻ സംഗമം ഉദ്ഘാടനം ചെയ്യും.ചെയർമാൻ ലണ്ടൻ മുഹമ്മദ് ഹാജി അധ്യക്ഷനാകും. മുട്ടം കുഞ്ഞികോയ തങ്ങൾ പ്രാർഥന നടത്തും. സമസ്ത ഉപാധ്യക്ഷൻ യു.എം അബ്ദുൽ റഹിമാൻ മുസ് ലിയാർ ആമുഖ പ്രഭാഷണം നടത്തും. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.ഐഷൽ ഫൗണ്ടേഷൻ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പളയ്ക്ക് രജ് മോഹൻ ഉണ്ണിത്താൻ എം.പി കെ.പി അബ്ദുൽ റഹിമാൻ സ്മാരക അവാർഡ് നൽകും. മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ.എം അഷ്റഫ് അവാർഡ് ജേതാവിനെ പരിജയപ്പെടുത്തും.ജന: കൺവീനർ എം. അബ്ദുല്ല മുഗു, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് ടി.എ മൂസ, മുൻ എം എൽ .എ സി.എച്ച്. കുഞ്ഞമ്പു, വി. രവീന്ദ്രൻ, മഞ്ചുനാഥ ആൾവ, ബി.വി രാജൻ, കെ.എസ് ഫക്രുദ്ധീൻ,അബ്ബാസ്, വി.പി അബ്ദുൽ കാദർ, എം.ബി യൂസഫ്, താജുദ്ധീൻ ദാരിമി  സംസാരിക്കും. വാർത്താ സമ്മേളത്തിൽ

സംഘാടക സമിതി ചെയർമാൻ ലണ്ടൻ മുഹമ്മദ് ഹാജി, കെ.എം അബ്ബാസ് ഓണന്ത, എ.കെ.ആരിഫ്, കണ്ണൂർ അബ്ദുല്ല മാസ്റ്റർ, ഹമീദ് പട്ല, മജീദ് പച്ചമ്പള സംബന്ധിച്ചു


No comments