JHL

JHL

പെട്രോൾ വില വർധനവിനെതിരെ പ്രതിഷേധ യാത്ര നടത്തി കൊക്കച്ചാൽ വാഫി കോളേജ് വിദ്യാർത്ഥി


ബന്തിയോട് : അനുദിനം വർദ്ധിച്ചു വരുന്ന പെട്രോൾ വിലക്കെതിരെ പ്രതിഷേധിച്ച് കൊക്കച്ചാൽ വാഫി കോളേജ് വിദ്യാർത്ഥി സ്വാലിഹ് കണ്ണാടിപ്പറമ്പ്.

 വാഫി കോളേജിൽ നിന്നും വൈകുന്നേരം ആരംഭിച്ച പ്രതിഷേധ സൈക്കിൾ യാത്ര ഒരു ദിവസം പിന്നിട്ട് കണ്ണൂരിൽ അവസാനിക്കും.

 'വർദ്ധിച്ചുവരുന്ന പെട്രോൾ വിലക്കയറ്റം സാധാരണക്കാരന്റെ മുഖത്തേറ്റ അടിയാണ്.

 പെട്രോൾ വില സെഞ്ചുറി തികയ്ക്കാൻ കുതിക്കുന്ന ഈ കാലത്ത് നമുക്കു സ്വീകരിക്കാവുന്ന ബദൽ മാർഗം സൈക്കിൾ സവാരി തന്നെയാണ്.'

 എന്ന് സ്വാലിഹ് കണ്ണാടിപറമ്പ് പ്രതികരിച്ചു.


കൊക്കച്ചാൽ കോളേജിൽ നിന്നും തുടങ്ങിയ സൈക്കിൾ യാത്ര പ്രിൻസിപ്പാൾ ഖാലിദ് ബാഖവി ഫ്ലാഗ്ഓഫ് ചെയ്തു. കോളേജ് വിദ്യാർത്ഥി  സംഘടനയായ എംടിഎസ് എ പ്രതിഷേധ യാത്രയ്ക്കുള്ള എല്ലാവിധ ആവശ്യങ്ങളും ഒരുക്കിക്കൊടുത്തു.

 എം.ടി.എസ്.എ യൂണിയൻ  ഡയറക്ടർ ഉസ്താദ് അസീസ് ഹുദവി, വൈസ് പ്രിൻസിപ്പൽ ഹൈദർ അലി വാഫി, കോളേജ് അധ്യാപകന്‍ അർഷദ് വാഫിയും മറ്റു വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.


No comments