JHL

JHL

ഇന്ധന വില വർദ്ധനവ് PDP .അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

 


കാസർഗോഡ്: രൂക്ഷമായ പാചകവാതക, ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് പിഡിപി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് നഗരത്തിൽ അടുപ്പുകൂട്ടി ചായയുണ്ടാക്കി വിതരണം ചെയ്ത്   പ്രതിഷേധിച്ചു .വേറിട്ട സമരമാർഗ്ഗം എന്ന നിലയിൽ അടുപ്പുകൂട്ടി സമരം ശ്രദ്ധേയമായി മാറി പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ കുഞ്ചത്തൂർ സമരം ഉദ്ഘാടനം ചെയ്തു. അജിത്കുമാർ ആസാദ് അടുപ്പ് കൊളുത്തി, യൂനുസ് തളങ്കര , ജാസി പൊസോട്ട്, ആബിദ് മഞ്ഞം അബ്ദുള്ള ബദിയഡുക്ക, ഖാലിദ് മഞ്ചത്തടുക്ക, സിദ്ദീഖ് മഞ്ചത്തടുക്ക, ഉസ്മാൻ ഇബ്രാഹിം ,ഇബ്രാഹിം കോളിയടുക്കം, എം.എ.കളത്തൂർ, മൂസ അടുക്കം, സിദ്ദീഖ്ബത്തൂൽ, അഷ്റഫ് ബദ്‌രിയനഗർ  തുടങ്ങിയവർ നേതൃത്വം നൽകി.

No comments