പോപുലര്‍ ഫ്രണ്ട് ഡേ: യൂണിറ്റി മാര്‍ച്ച് ബുധനാഴ്ച ബദിയടുക്കയിൽ ഒരുക്കങ്ങൾ പൂർത്തിയായി
പോപുലര്‍ ഫ്രണ്ട് ഡേ:യൂണിറ്റി മാര്‍ച്ച് ബുധനാഴ്ച ബദിയടുക്കയിൽ
ഒരുക്കങ്ങൾ പൂർത്തിയായി
കാസർകോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17ന് ദേശവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നു ഇതിൻ്റെ ഭാഗമായി ഫെബ്രുവരി 17ന് കേരളത്തിലെ 18 കേന്ദ്രങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു
സ്വാതന്ത്ര്യത്തിന്റെ
ഏഴുപതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു കഴിഞ്ഞു. പൗരന്‍മാരെ രാജ്യദ്രോഹികളായി മുദ്രകുത്തി തടവിലാക്കി കൊണ്ടിരിക്കുന്നു. ശേഷിക്കുന്നവരെ നാടുകടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
അന്വേഷണ ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും തങ്ങളുടെ വർഗീയ അജണ്ടക്കായി ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളും ദേശവിരുദ്ധരുമായി ചിത്രീകരിക്കുകയാണ്. മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം ബിജെപി ഭരണത്തിൽ ശക്തിപ്പെട്ടിരിക്കുകയാണ്. അതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്. ഈവർഷം പോപുലർ ഫ്രണ്ട് ഡേ
"രാജ്യത്തിനായ് പോപുലർ ഫ്രണ്ടിനൊപ്പം" എന്ന സന്ദേശമുയർത്തിയാണ് രാജ്യവ്യാപകമായി ആചരിക്കുന്നത്
വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും തുറങ്കിലടച്ചും കൊലപ്പെടുത്തിയും ജനാധിപത്യത്തിന് ശവക്കുഴി തോണ്ടാനുള്ള തീവ്രയത്നത്തിലാണ് ഹിന്ദുത്വ തീവ്രസംഘടനകള്‍. ഇതിനെതിരായി ജനങ്ങളുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പ് അനിവാര്യമായിരിക്കുന്ന സാഹചര്യമാണിത്.
പോപുലർ ഫ്രണ്ട് ഡേയുടെ ഭാഗമായി വളണ്ടിയർമാർ അണിനിരക്കുന്ന യൂണിറ്റി മാർച്ച് വൈകുന്നേരം 4.30 ന് ബദിയടുക്ക അപ്പർ ബസാറിൽ നിന്നും ആരംഭിച്ച് ബസ്റ്റാൻ്റ് വഴി പെർള റോഡിലുള്ള ഗ്രൗണ്ടിൽ സമാപിക്കും യൂണിറ്റി മാർച്ചിനെ അനുഗമിച്ചു കൊണ്ട് ബഹുജന റാലി നടക്കും തുടർന്ന് പൊതുസമ്മേളനം "ശഹീദ് ആലി മുസ്ലിയാർ" നഗറിൽ സംസ്ഥാന സമീതി അംഗം ബി.നൗഷാദ് ഉൽഘാടനം ചെയ്യും ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്സൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തും പ്രമുഖ സാമുഹിക,സാംസ്കാരിക, രാഷ്ട്രീയ, നേതാക്കൾ സംബന്ധിക്കും
Post a Comment