രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്, ഏഴ് വിക്കറ്റുകൾ വീണു
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയിലാണ് ഇംഗ്ലീഷ്പ്പട. 33 റണ്‍സുമായി നായകന്‍ ജോ റൂട്ടും റണ്ണൊന്നുമെടുക്കാതെ മോയീന്‍ അലിയുമാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 എന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം കളി പുനരാരംഭിക്കുന്നത്. സ്‌കോര്‍ 66ല്‍ നില്‍ക്കെ ലോറന്‍സിനെ അശ്വിന്റെ പന്തില്‍ ഋഷഭ് സ്റ്റംപ് ചെയ്തു പുറത്താക്കി. അധികം വൈകാതെ ബെന്‍ സ്റ്റോക്‌സിനെയും അശ്വിന്‍ വീഴ്ത്തിയതോടെ ഇംഗ്ലണ്ട് തകര്‍ച്ച മണത്തു. ഓലി പോപ്‌സിനും […
Post a Comment