ഉപ്പളയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം : മണിമുണ്ട സ്വദേശിക്ക് വെട്ടേറ്റു
ഉപ്പളയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം : മണിമുണ്ട സ്വദേശിക്ക് വെട്ടേറ്റു
ഉപ്പള : ഉപ്പളയിൽ വീണ്ടും ഗുണ്ടാ ആക്രമണം.
ഉപ്പള മണിമുണ്ടെ സ്വദേശി മുഹമ്മദ് അർഷിദി (41) ന് നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം.
കുടുബത്തോടൊപ്പം ടൗണിൽ എത്തിയ അർഷിദിനെ മൂന്നംഗ സംഘം വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു.
വെട്ടിപ്പരിക്കേല്പിച്ച സംഘം ആൾക്കൂട്ടത്തിൽ ഓടി രക്ഷപ്പെട്ടു.
മയക്കു മരുന്ന് സംഘങ്ങളും രാഷ്ട്രീയ പ്രതികാരങ്ങളുമാണ് ഉപ്പളയിൽ ഗുണ്ടവിളയാട്ടം വ്യാപിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു
Post a Comment