JHL

JHL

മൊഗ്രാലിലെ പൊതുപ്രവർത്തകരുടെ ഇടപെടൽ ഫലം കണ്ടു ; വിദ്യാർത്ഥികൾക്കും രോഗികൾക്കും ആശ്വാസമായി ബി സി റോഡ് ബസ് സർവീസ് പുനരാരംഭിച്ചു

കാസറഗോഡ് (www.truenewsmalayalam.com): കോവിഡ് ലോക്ക് ഡൗണിന് ശേഷം നിർത്തിവെച്ചിരുന്ന കാസറഗോഡ് - ബി സി റോഡ് കർണാടക ആർ ടി സി ബസ് ശനിയാഴ്ച മുതൽ പുനരാരംഭിച്ചു. രാവിലെ ഏഴു മണിക്കാണ്  കാസറഗോഡ് നിന്ന് പുറപ്പെടുന്നത്.  മംഗലാപുരം യൂണിവേഴ്സിറ്റിയിലും, മുടിപ്പു, ദേർലക്കട്ടെ ഭാഗത്തു പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന, ദിവസും പോയി വരുന്ന വിദ്യാർഥികൾക്കും ബസ് പുനരാരംഭിച്ചതോടെ ആശ്വാസമായി. 

ഇക്കാര്യം ചൂണ്ടിക്കാട്ടി മൊഗ്രാലിലെ പൊതുപ്രവർത്തകനായ സിദ്ദീഖ് അലി മൊഗ്രാലും നിസാർ പെർവാടും മംഗളൂരു ട്രാൻസ്‌പോർട്ട് അധികൃതരുമായി സംസാരിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച മുതൽ ട്രിപ്പ്‌ പുനരാരംഭിക്കുന്നതെന്ന്  പുത്തൂർ ഡിവിഷണൽ കൺട്രോളർ ജയകര ഷെട്ടി അറിയിച്ചു.

No comments